അയര്‍ലന്‍ഡിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

 
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ 25000ത്തിലധികം കൃഷിയിടങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്നവയെന്നു അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ട്. രാജ്യത്തെ കൃഷിസ്ഥലങ്ങളില്‍ നിന്നു വരുമാനം കൊണ്ട് കര്‍ഷകനു ജീവിക്കാന്‍ സാധിക്കാത്ത കൃഷിയിടങ്ങളെയാണ് ഇത്തരത്തില്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കൃഷിയിടങ്ങായി വിഭജിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകരോ ഇവരുടെ അടുത്ത ബന്ധുക്കളോ കൃഷി ഉപേക്ഷിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പി്ക്കുന്നു.

രാജ്യത്തെ മൂന്നില്‍ ഒന്ന് കൃഷിയിടങ്ങളും ഇത്തരത്തില്‍ പ്രതിസന്ധി അനുഭവിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തിന്റെ അതിര്‍ത്തി മേഖലയില്‍ ഇതിന്റെ പ്രശ്‌നം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. നാഷണല്‍ ഫാം സര്‍വേയുടെ ഭാഗമായി ടെഗസാക് ആണ് ഇതു സംബന്ധിച്ചുള്ള പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 45 ശതമാനം കൃഷിയിടങ്ങളും ഇത്തരത്തില്‍ സാമ്പത്തികമായി നഷ്ടം അനുഭവിക്കുന്നവയാണ്. കൃഷി ആശ്രയിക്കുന്ന 7000 കര്‍ഷകകുടുംബങ്ങളാണ് കവാന്‍, ഡോണേഗല്‍, ലെയ്ത്‌റിം, ലൌത്ത്, എന്നിവിടങ്ങളിലായുള്ളതെന്നാണ് പഠനങ്ങളില്‍ നിന്നു വ്യക്തമാക്കുന്നത്. ഇവരില്‍ പലര്‍ക്കും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയാണ് ഉള്ളത്. ജീവിതം മുമ്പോട്ട് കൊണ്ടുപോകാനുള്ള വരുമാനം പോലും പലര്‍ക്കും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: