ലോകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ചതും ഏറ്റവും കൂടുതല്‍ ആളുകള്‍ ആവേശപൂര്‍വ്വം ആസ്വദിക്കുന്നതുമായ ഫുട്‌ബോളിന്റെ ഒരു ചെറിയ പതിപ്പ് ഇത്തവണയും കാര്‍ണിവല്‍ വേദിയ്ക്ക് മാറ്റുകൂട്ടാനെത്തുന്നു. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. സ്വന്തം ടീമിന്റെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഒരു ടീമില്‍ അഞ്ചുപേര്‍ അണിനിരക്കുന്ന ആവേശഭരിതമായ ഷൂട്ടൗട്ട് മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കപ്പെടുന്നു.
ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 10 വരെ ലൂക്കന്‍ യൂത്ത് സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന കാര്‍ണിവല്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും വന്‍വിജയമാക്കിത്തീര്‍ക്കാന്‍ അണിയറയില്‍ വമ്പിച്ച ക്രമീകരണങ്ങളാണ് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
BIJU SAGGART- 0892288487