സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ അറസ്റ്റിലായ ഓസ്‌ട്രേലിയന്‍ താരം ജയിംസ് ഫോക്‌നര്‍ക്ക് ഇംഗ്ലണ്ട്, അയര്‍ലണ്ട് പരമ്പര നഷ്ടമായേക്കും. കഴിഞ്ഞ രണ്ടാം തിയതിയാണ് ഫോക്‌നര്‍ അറസ്റ്റിലായത്.
അടുത്ത മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയയുടെ വിദേശ പരമ്പരകളില്‍ ഫോക്‌നര്‍ ഉള്‍പ്പെടുമോയെന്ന് തീരുമാനമായില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആഷസ് പരമ്പരയിലും ഫോക്‌നറെ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഫോക്‌നറെ ഒഴിവാക്കിയത്.
-എജെ-