പെര്‍ത്ത് : സൗരയൂഥത്തില്‍ ഇത്തിരിക്കുഞ്ഞനായി അറിയപ്പെട്ട് പിന്നീട് നവഗ്രഹങ്ങളില്‍ നിന്നും പുറത്തായ പ്ലൂട്ടോയെ ശാസ്ത്രലോകം അങ്ങനെ വെറുതെ വിടാന്‍ തിരുമാനിച്ചിട്ടില്ലായിരുന്നു. ഇത്തിരിക്കുഞ്ഞന്റെ ഒത്തിരി വിശേഷങ്ങളറിയാന്‍ ഭൂമിയില്‍ നിന്നും പുറപ്പെട്ട ഉപഗ്രഹം പ്ലൂട്ടോയുടെ ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയച്ചു. പ്ലൂട്ടോയുടെ ഏറ്റവും അടുത്ത് നിന്നുകൊണ്ട് എടുത്ത ചിത്രങ്ങളില്‍ എല്ലാം വളരെ വ്യക്തമായി കാണാന്‍ സാധിക്കും. ചിത്രങ്ങളുടെ പരിശോധനകള്‍ക്കൊടുവില്‍, 3500 മീറ്ററിലധികം ഉയരത്തിലുള്ള പര്‍വ്വതങ്ങള്‍ പ്ലൂട്ടോയിലുണ്ടെന്നും അവയെല്ലാം പിറവിയെടുത്തിട്ട് അധിക നാളുകളായിട്ടില്ലെന്നും നാസ സ്ഥിരീകരിച്ചു. സോളാര്‍ സിസ്റ്റം 4.56 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളതാണ്. ഈ കണക്കുകള്‍ വെച്ചു നോക്കിയാല്‍ പ്ലൂട്ടോയിലെ പര്‍വ്വതങ്ങള്‍ക്ക് 100 മില്ല്യണ്‍ വര്‍ഷത്തില്‍ താഴെ മാത്രം പ്രായമേയുള്ളുവെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കു കൂട്ടലുകള്‍. മഞ്ഞു മലകള്‍ നിറഞ്ഞ പ്ലൂട്ടോയുടെ പ്രതലത്തില്‍ അഗ്നി പര്‍വ്വതങ്ങള്‍ക്കുള്ള സാധ്യത നാസ തള്ളിക്കളഞ്ഞു. എന്നാല്‍ തങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും ചെറുപ്പം തോന്നിക്കുന്ന പ്രതലമാണ് പ്ലൂട്ടോയ്ക്കുള്ളതെന്ന് ന്യൂ ഹൊറിസോണ്‍സ് ജിയോളജി ജിയോഫിസിക്‌സ് ആന്റ് ഇമേജിംഗ് സംഘത്തിലെ Jeff Moore വ്യക്തമാക്കി.
മറ്റു വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലല്ലാതെ മറ്റു വലിയ ഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് പ്ലൂട്ടോ നില്ക്കുന്നത്. ഈ അവസരത്തില്‍ ശാസ്ത്രലോകത്തിനു കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതായിട്ടുണ്ട്. പ്ലൂട്ടോയുടെ പ്രതലത്തിന്റെ പല ഭാഗങ്ങളിലും പലതരത്തിലുള്ള മഞ്ഞു മലകളാണ് കാണാന്‍ സാധിക്കുന്നത്. അടിസ്ഥാന ശാസ്ത്രപഠനങ്ങളുടെ പ്രാധാന്യത്തെ വിളിച്ചോതുന്ന കണ്ടെത്തലുകളാണ് പ്ലൂട്ടോയുടെ ചിത്രങ്ങലില്‍ നിന്നും വ്യക്തമാകുന്നതെന്നും, ഇപ്പോള്‍ പ്ലൂട്ടോയുടെ ചിത്രങ്ങളുടെ സബായത്തോടെ കുറച്ചു വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചുവെന്നും ഇനിയും പ്ലൂട്ടോയെക്കുറിച്ചുള്ള അറിവിന്റെ കലവറയുടെ വാതില്‍ തുറക്കപ്പെടുമെന്നും നാ,സ വ്യക്തമാക്കി. പ്ലൂട്ടോയുടെ പ്രതലത്തില്‍ നിന്നും 12,500 കിലോ മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് പ്ലൂട്ടോയുടെ ചിത്രങ്ങല്‍ പകര്‍ത്തിയിരിക്കുന്നത്.