വെല്‍ഫെയര്‍ തട്ടിപ്പ്, റോമേനിയന്‍ സ്വദേശിക്ക് മൂന്ന് വര്‍ഷം തടവ്

ഡബ്ലിന്‍: വെല്‍ഫയര്‍ തട്ടിപ്പിലൂടെ റോമേനിയന്‍ സ്വദേശി നേടിയത് €85,000ലേറെയൂറോ.

തെറ്റായ പേരില്‍ 463 തവണയാണ് Stefan Onofrei എന്ന മുപ്പത്തിനാല് കാരന്‍ ക്ഷേമ ആനുകൂല്യം കൈപറ്റിയത്. കുറ്റകൃത്യത്തില്‍ മൂന്ന് വര്‍ഷത്തെക്ക് ഇയാളെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. Bremoreമോറില്‍ നിന്നുള്ള സ്റ്റെഫാനെ ഡബ്ലിന്‍ സര്‍ക്യൂട്ട് കോടതിയാണ് ശക്ഷിച്ചിരിക്കുന്നത്. ജോസ് സീക്കേഴ്സ് ബെനഫിറ്റ്, ജോബ് സീക്കര്‍ അലവന്‍സ്, സപ്ലിമെന്‍ററി വെല്‍ഫെയര്‍ അലവന്‍സ് , എമര്‍ജന്‍സി മീന്‍സ് പേയ്മെ‍ന്‍റ്, റെന്‍റ് പ്രോപ്പര്‍ട്ടി സപ്ലിമെന്‍റ്, ഫാമിലി ഇന്‍കം സപ്ലിമെന്‍റ് എന്നിവയാണ് തട്ടിപ്പിലൂടെ സ്വന്തമാക്കിയിരുന്നത്.

2009 ജനുവരി മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ഇയാള്‍ തട്ടിപ്പ് നടത്തി കൊണ്ടിരിക്കുകയായിരുന്നു. €97,207.24 എങ്കിലും തട്ടിപ്പിലൂടെ നേടിയുട്ടുണ്ടെന്ന ഗാര്‍ഡ ഡബ്ലിന്‍ സര്‍ക്യൂട്ട് കോടതിയില്‍ അറിയിച്ചു. തട്ടിപ്പ് ഇയാള്‍ സമ്മതിക്കുകയും ചെയ്തു ലുത്വാനിയന്‍ പാസ് പോര്‍ട്ട് ഇരുനൂറ് യൂറോ നല്‍കി വാങ്ങിയതായും വ്യക്തമാക്കി. പിപിഎസ് നമ്പര്‍ ലഭിക്കുന്നതിന് ഈ പാസ് പോര്‍ട്ട് ഉപയോഗിച്ചു.

തുടര്‍ന്ന് നിര്‍മ്മാണ മേഖലയില്‍ ജോലി ലഭിച്ചു. മറ്റൊരു പേരില്‍ നികുതി നല്‍കുകയും ചെയ്തു. എന്നാല്‍ ജോലി നഷ്ടപ്പെടതോടെ അതേ പേരില്‍ വിവിധ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയായിരുന്നു. ക്ഷേമ ആനുകൂല്യ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണ വിഭാഗമാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാളെ പോസ്റ്റ് ഓഫീസുകളില്‍ നിന്നുള്ള വിവിധ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു.

വീട്ടില്‍ അന്വേഷണം നടത്തിയതില്‍ നിന്ന് തെളിവുകലും ലഭിച്ചു. 2003മുതല്‍ ഇയാള്‍ അയര്‍ലന്‍ഡില്‍ ജീവിക്കുന്നുണ്ട്. വിവാഹിതനും ഇരട്ടകുട്ടികലുടെ അച്ഛനുമാണ്. ഭാര്യ മൂന്നാമത്തെ പ്രസവത്തിനുള്ള തയ്യാറെടപ്പിലാണ്.

Share this news

Leave a Reply

%d bloggers like this: