ഡബ്ലിന്‍: അനിഷ്ട സംഭവങ്ങളില്ലാതെ ജലക്കരത്തിനെതിരെ പ്രതിഷേധം കടന്ന് പോയി. വന്‍ ഗാര്‍ഡ സംഘമാണ് പ്രതിഷേധത്തെ നിയന്ത്രിക്കുന്നതിന് വിന്യസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ലിന്‍സ്റ്റര്‍ ഹൗസില്‍ പ്രതിഷേധം ഭയന്ന് പതിവില്‍ കഴിഞ്ഞ് ഗാര്‍ഡമാരെ വിനിയോഗിച്ചിരുന്നു. കമ്മ്യൂണിറ്റീസ് എഗനിസ്റ്റ് വാട്ടര്‍ ചാര്‍ജ് എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത് മൂന്നൂറിലേറെ പേര്‍ മുദ്രാവാക്യം വിളികളുമായി ഒത്ത് കൂടി.
ഈമാസം ആദ്യം വാട്ടര്‍ ചാര്‍ജിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമാകുകയും ട്രാഫിക് കോണ്‍ കൊണ്ട് അടികിട്ടിയ വനിതാ ഗാര്‍ഡ ബോധരഹിതആവുകയും ചെയ്തിരുന്നു. കൂടാതെ ലിന്‍സ്റ്റര്‍ ഹൗസിലേക്ക് ടിഡിമാരെ പ്രവേശിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ അനുവദക്കുകയും ചെയ്തിരുന്നില്ല. ഈ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ഇക്കുറി കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചത്. കഴിഞ്ഞ ദിവസം ലിന്‍സ്റ്റര്‍ ഹൗസിന്‍റെ പ്രവേശ കവാടം ഗാര്‍മാര്‍ ബാരിയറുകള്‍ ഉപോയഗിച്ച് അടച്ചു. Molesworth Streetന്‍റെ തുടക്കത്തില്‍ തന്നെ ബാരിയറുകള്‍ സ്ഥാപിച്ചിരുന്നു. അമ്പതോളം ഗാര്‍ഡമാരെ നിരീക്ഷണത്തിന് വിനിയോഗിക്കുകയും ചെയ്തു. പത്തോളം യൂണിറ്റ് ഗാര്‍ഡകള്‍ മറ്റ് സ്ഥലങ്ങളില്‍ നീരിക്ഷണവും നടത്തി. ഇത് കൂടാതെ സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് സമരക്കാരെ നേരിടാനും ഗാര്‍ഡമാര്‍ സജ്ജരായിരുന്നു.
മോള്‍സ് വര്‍ത്ത് സ്ട്രീറ്റിന്‍റെ തുടക്കം മുതലെ പ്രതിഷേധക്കാരെ ഗാര്‍ഡ തടയുകുയം ചെയ്തു. ബസ് വെല്‍സ് ഹോട്ടലിന് സമീപത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. കഴിഞ്ഞ ദിവസമാണ് ഐറിഷ് വാട്ടര്‍ ജലക്കരം നല്‍കിയവരുടെ കണക്കുകള്‍ പുറത്ത് വിട്ടത്. ജനങ്ങളെ നിയമത്തിലൂടെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിഷേധത്തിന്‍റെ സംഘാടകരിലൊരാളായ റിച്ചാര്‍ഡ് ബോയ്സ് ബാരെറ്റ് പറഞ്ഞു. ജലക്കരത്തെ നിരസിക്കാനുള്ള അവസരം സര്‍ക്കാര്‍ നിയമം മൂലം നിരോധിക്കുകയാണ്.
ജനങ്ങള്‍ കരം നല്‍കുന്നതിനെതിരാണ് പക്ഷേ സര്‍ക്കാര്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്തത് സര്‍ക്കാരിനോട് സഹതാപം മാത്രമേ ജനങ്ങള്‍ക്കുണ്ടാക്കൂ എന്നും വിമര്‍ശിച്ചു. ഒന്നാമത്തെ ബില്ല് നിരസിക്കാന്‍ സാധിക്കാത്തവര്‍ രണ്ടാമത്തെ ജലക്കരം ഉപേക്ഷിക്കണമെന്നും ബാരറ്റ് നിര്‍ദേശിച്ചു. സര്‍ക്കാര്‍ നികുതി പിന്‍വലിച്ചില്ലെങ്കില്‍ ആഗസ്റ്റില്‍ വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും വ്യക്തമാക്കി.