തൃശൂര്‍: കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോലീസിന് കൈമാറിയ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ട്രെയിനില്‍നിന്നു കുട്ടികള്‍ ചാടുകയായിരുന്നു. വീഴ്ചയിലുണ്ടായ ക്ഷതങ്ങളാണു കുട്ടികളുടെ ശരീരത്തില്‍ കാണപ്പെട്ടത്. കുട്ടികള്‍ വിഷം കഴിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം പുറത്തു വന്നശേഷം തിങ്കളാഴ്ചയേ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പോലീസിന് സമര്‍പ്പിക്കുകയുള്ളൂ. സംഭവത്തില്‍ ഫോറന്‍സിക് മേധാവിയുടെ മൊഴി രേഖപ്പെടുത്തിയതായി ഒറ്റപ്പാലം എസ്‌ഐ അറിയിച്ചു.
-എജെ-