ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണം പിടിച്ചു. സംഭവത്തില്‍ ഒരു അഫ്ഗാനിസ്ഥാന്‍ പൗരന്‍ പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും 40 ലക്ഷം രൂപ വിലവരുന്ന നാലു സ്വര്‍ണ ബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നാണ് ഇയാള്‍ വന്നത്. ഷൂസിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് പൊളിച്ചത്.
-എജെ-