അയര്‍ലണ്ട് മലയാളികളുടെ സ്ത്രീ സംഘടന സഖി കേരള ഹൌസ് കാര്‍ണിവലില്‍ സജീവമാകുന്നു ,മുഖ്യമായും കുട്ടികള്‍ക്കായി ഒരുക്കുന്ന ഫുഡ് സ്ടാലില്‍ നിന്നും ലഭിക്കുന്ന വരുമാനം ,കേരളത്തിലെ ഒരു അനാഥാലയത്തിലെ കുട്ടികള്‍ക്കായി സംഭാവന നല്‍കുക എന്നാ ഉദ്ദേശവുമായിട്ടാണ് സഖി കാര്‍ണിവലിനെത്തുന്നത് .ഫുഡ് സ്ടാലിനു പുറമേ അയര്‍ലണ്ടിലെ സ്ത്രീകളുടെ കഴിവുകള്‍ക്കുള്ള വേദിയും പ്രോത്സാഹനവും നല്‍കുക എന്ന ലക്!ഷ്യത്തോടെ ഹെന്ന ടാറ്റൂ,eye brow threading,home made pickle sale തുടങ്ങിയ കൌണ്‍ടറുകളും 24 വെള്ളിയാഴ്ച നടക്കുന്ന കാര്‍ണിവലില്‍ സഖി ഒരുക്കുന്നുണ്ട്.വര്‍ഷങ്ങളായി വളരെ ഭംഗിയായി നടക്കുന്ന കാര്‍ണിവലിലേക്ക് ഏവരെയും സഖിയുടെ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുന്നു .
അനാഥര്‍ക്ക് സാന്ത്വനമേകാന്‍ കാര്‍ണിവലില്‍ സഖി സജീവമാകുന്നു
