ഡബ്ലിന്‍: ഇടത്തരം വരുമാനക്കാര്‍ക്കും,താഴ്ന്ന വരുമാനക്കാര്‍ക്കും വരുന്ന ബഡ്ജറ്റില്‍ നികുതി ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്‍. സ്പ്രിങ് എക്കണോമിക്സ് സ്റ്റേറ്റ്മെന്‍റില്‍ സര്‍ക്കാര്‍ €1.2-€1.5 ബില്യണ്‍ ഇടയിലുള്ള ബഡ്ജറ്റ് ചെലവുകളാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന തോതിലുള്ള നികുതി ഉള്ളതായി മനസിലാക്കുന്നുണ്ടെന്ന് ഹൗളിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇത് തന്നെ പ്രത്യേക സമൂഹങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സാമ്പത്തിക ബുദ്ധിട്ട് അനുഭവിക്കുന്നത് മാറ്റേണ്ടതുണ്ട്.
സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നത് മുന്‍ ബഡ്ജറ്റ് തെറ്റുകള്‍ആവര്‍ത്തിക്കാതിരിക്കാനും സാമൂഹികവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായി അയര്‍ലന്‍ഡിന്‍റെ ഭാവിയ്ക്കും വേണ്ടിയുള്ള ബഡ്ജറ്റാണെന്നും പറയുന്നു. രാജ്യം പ്രതിസന്ധിയില്‍ നിന്ന് കരകയറിയതായും സാമ്പത്തിക രംഗം ശക്തമായി മുന്നേറുകയാണെന്നും ധനമന്ത്രി മൈക്കിള്‍ നൂനാന്‍ പറയുന്നു. നാഷണല്‍ ഇക്കണോമിക് ഡയ് ലോഗ് വിവിധ ഗ്രൂപ്പുകളില്‍ നിന്ന് നയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ദിശാബോധവും ലഭിക്കുന്നതിനാണെന്നും മന്ത്രി പറഞ്ഞു. 2020 വരെയുള്ള സാമ്പത്തിക ദിശാബോധത്തിനായാണ്ചര്‍ച്ചകള്‍.
നികുതി തലത്തില്‍ തന്നെയാണ് സാമ്പത്തിക വളര്‍ച്ചയുടെ ഫലം പ്രതിഫലിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്നും നൂനാന്‍ പറയുന്നു. എഴ് ബില്യണ്‍ യൂറോ ഗ്രീസിന് അനുവദിക്കാന്‍ തീരുമാനിച്ചതിനെ നൂനാണ്‍ സ്വാഗതം ചെയ്തു.