ഐസിസ് അനുകൂലികള്‍ മിസൈല്‍ ആക്രമണം നടത്തിയതായി അവകാശവാദം

കെയ്റോ: മിസൈല്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഐസിസ് ബന്ധമുള്ള തീവ്രവാദി സംഘടന. ഈജിപ്ഷ്യന്‍ നേവിയുടെ കപ്പലിന് നേരെ മെഡിറ്റനേറിയന്‍ കടലില്‍ വെച്ച് ആക്രമണം നടത്തിയെന്നാണ് അവകാശവാദം. ഈജിപ്തിലെ സിനായ് പെനുസിലയില്‍ നിന്നുള്ള തീവ്രവാദ ഗ്രൂപ്പാണ് സംഭവത്തിന് പിന്നില്‍. റാഫയ്ക്ക് സമീപത്ത് വെച്ച് ആക്രമണം നടത്തിയെന്നാണ് അവകാശവാദം. സ്റ്റേറ്റ് ഓഫ് സിനായി എന്ന് സ്വയംവിശേഷിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പ് വിവിധഫോട്ടോകളും വിതരണം ചെയ്തിട്ടുണ്ട്. സൈനിക കപ്പലിന് നേരെ ഒരു വസ്തു പറക്കുന്നതാണ് ചിത്രങ്ങളില്‍ ഉള്ളത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സത്യാവസ്ഥ എത്രമാത്രമെന്ന് ഇനിയും വ്യക്തമല്ല. റോയിട്ടേഴ്സിന് ലഭിച്ച വീഡിയോയില്‍ കടലില്‍ നിന്ന് പുക ഉയരുന്നുണ്ട്. ഈജിപ്ഷ്യന്‍ സൈന്യം വ്യക്തമാക്കിയത് കഴിഞ്ഞ ദിവസം വെടിവെപ്പിനിടെ റാഫയ്ക്ക് സമീപം വെച്ച് കപ്പലിന് തീപിടിച്ചെന്നാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും വ്യക്തമാക്കി. തീവ്രവാദമേഖലക്കടുത്ത് പെട്രോളിങ് നടത്തുന്നതിനിടെയാണിത്. നൂറോളം ഈജിപ്ഷ്യന്‍ പട്ടാളക്കാരെ വധിച്ചതായി അവകാശപ്പെട്ട് നിരവധി തീവ്രവാദ ഗ്രൂപ്പുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം സ്റ്റേറ്റ് ഓഫ് സിനായി ഏറ്റെടുത്തു.

Share this news

Leave a Reply

%d bloggers like this: