ഗൂഗിളിന്‍റെ സ്വയം ഓടുന്നകാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്

ലോസാഞ്ചലസ്: ഗൂഗിളിന്റെ സ്വയം ഓടുന്ന കാറുകള്‍ കൂട്ടിയിടിച്ചു. കാര്‍ മാതൃകകളില്‍ ഒന്നിന് പിന്നില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഗൂഗിള്‍ ജീവനക്കാരായിരുന്നു കാറില്‍. കഴുത്തിന് നിസാരപരിക്കേറ്റവരെ  ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

ഗൂഗിളിന്റെ നഗരമായ മൗണ്ടന്‍വ്യൂവിലായിരുന്നു അപകടം. സ്വയം ഓടുന്ന ഇരുപതിലേറെ കാറുകള്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട് ഇവിടെ അതിലൊന്നിന്റെ പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് കാരണം.

പരീക്ഷണ ഓട്ടത്തിനിടെ അടിയന്തരഘട്ടങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഡ്രൈവര്‍ സീറ്റില്‍ ആളു വേണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍ ഇത്കൊണ്ടും അപകടം തടയാന്‍ സാധിച്ചില്ല. 24 കിലോമീറ്റര്‍ വേഗമാണ് കാറിന് ഉണ്ടായിരുന്നത്. ആറു വര്‍ഷത്തിനുള്ളില്‍ 19 ലക്ഷം കിലോമീറ്റര്‍ പരീക്ഷണഓട്ടം നടത്തുന്നതിനിടെ പതിന്നാലോളം അപകടങ്ങളുണ്ടായതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇവയെല്ലാം മാനുഷികമായ തകരാറുകള്‍ മൂലമാണെന്നും ഗൂഗിള്‍ പറയുന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിച്ച അവസരങ്ങളിലാണ് എല്ലാം സംഭവിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന പഠനത്തിലാണ് ഗൂഗിള്‍.

Share this news

Leave a Reply

%d bloggers like this: