കാര്‍ണിവലില്‍ ചെസ്സ് മല്‍സരങ്ങളും ആര്‍ട്ട്‌സ് കോര്‍ണറുകളും

ഡബ്ലിന്‍: ചെസ്സ് മല്‍സരങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി ആര്‍ട്ട്‌സ് കോര്‍ണറുകളും സംഘടിപ്പിച്ചു കൊണ്ടാണ് ഇത്തവണ കേരള ഹൗസ് കാര്‍ണിവല്‍ നടക്കുന്നത്. ജൂലൈ 24 ന് വെള്ളിയാഴ്ച്ച നടക്കുന്ന കാര്‍ണിവലിനായി ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ മല്‍സര പരിപാടികളിലേക്ക് കുട്ടികളുടേയും മുതിര്‍ന്നവരുടേയും വലിയ തിരക്കു തന്നെയുണ്ടാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

എട്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായും എട്ടു വയസ്സിനു മുകളിലുള്ളവര്‍ക്കായും തരംതിരിച്ചാണ് ചെസ്സ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ചെസ്സ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രായപരിധി ഇല്ല. ആദ്യ റൗണ്ട് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ്. രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഉച്ചയ്ക്ക് 2.30 മുതലായിരിക്കും. ഫൈനല്‍ മല്‍സരങ്ങള്‍ വൈകിട്ട് 4.30 ഓടെ നടത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

രണ്ടു ഘട്ടങ്ങളിലുമുള്ള വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഇരു മല്‍സരങ്ങളിലേയും മികച്ച പ്രകടനം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. മല്‍സരത്തിനായുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

കുട്ടികളെ ഉദ്ദേശിച്ചു നടത്തുന്ന ആര്‍ട്ട്‌സ് കോര്‍ണറുകളാണ് കാര്‍ണിവലിന്റെ മറ്റൊരു ആകര്‍ഷണീയത. രാവിലെ 10.30നും വൈകിട്ടു മൂന്നിനുമായി സംഘടിപ്പിക്കുന്ന ആര്‍ട്ട്‌സ് കോര്‍ണറുകളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ പെന്‍സില്‍ കളറുകള്‍ കൊണ്ടുവരികയോ കാര്‍ണിവലില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകളില്‍ നിന്ന് വളരെ കുറഞ്ഞ നിരക്കില്‍ വാങ്ങിക്കുകയോ ചെയ്യാവുന്നതാണ്. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

എഎസ്‌

Share this news

Leave a Reply

%d bloggers like this: