വൈദ്യുതോല്‍പ്പാദനം; മയോയിലെ കാറ്റാടിമരങ്ങള്‍ക്ക് മേല്‍ പുതിയ വ്യവസ്ഥകള്‍

ഡബ്ലിന്‍: കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മായോയിലെ വ്യവസായ സംരംഭത്തിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് നിലവില്‍ വരുന്നത്. ഈ മേഖല പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൊണ്ടു വന്ന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട നിലയിലെത്തിയിരുന്നുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കാറ്റാടിമരങ്ങള്‍ തമ്മിലുള്ള അകലവും വൈദ്യൂതോല്പാദനത്തിനുള്ള മറ്റു സാമഗ്രികള്‍ സൂക്ഷിക്കേണ്ട സാഹചര്യവുമൊക്കെ വ്യക്തമാക്കുന്നതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ പ്രസിദ്ധീകരണത്തിലുള്ളത്.

ഡബ്ലിന്‍ സ്പയറിനേക്കാള്‍ 50 മീറ്ററിലധികം ഉയരമുള്ളവയാണ് മൈയോയിലെ ചില കാറ്റാടിമരങ്ങള്‍. ദൂരപരിധി 500 മീറ്ററില്‍ നിന്നും 700 മീറ്ററാക്കി ഉയര്‍ത്തണമെന്ന നിലപാടിലായിരുന്ന ഫൈന്‍ ഗേലിന്റേയും ലേബര്‍ ടിഡിയുടേയും ആവശ്യങ്ങള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2020 നു മുമ്പു തന്നെ പുതിക്കിയ വ്യവസ്ഥകളിലൂടെ 40 ശതമാനം അധികം വൈദ്യുതി ഉല്പ്പാദിപ്പിക്കപ്പെടുമെന്നും ഇക്കാര്യത്തില്‍ ഉണ്ടായ ഭിന്നാഭിപ്രായങ്ങള്‍ വലിയ ആശയ കുഴപ്പങ്ങളാണ് സൃഷ്ടിച്ചതെന്നും പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി വ്യക്തമാക്കി.

രാജ്യത്തെ വൈദ്യൂതോല്പാദനരംഗത്തെ വലിയ ശക്തികളായ കാറ്റാടിമരങ്ങളില്‍ പുതിയ വ്യവസ്ഥകള്‍ കൊണ്ടു വരുന്നത് മായോ നിയോജകമണ്ഡലത്തിലെ നിക്ഷേപങ്ങളേയും ജോലികളേയും സാരമായി ബാധിക്കുമെന്ന് പ്രധാനമന്ത്രി എന്‍ഡ കെണ്ണിക്ക് ഐറിഷ് വിന്‍ഡ് എനര്‍ജി അസ്സോസിയേഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

എഎസ്

Share this news

Leave a Reply

%d bloggers like this: