10 വയസുകാരി അമ്മയായി

 

സംപൗളോ: ബ്രസീലില്‍ 10 വയസുകാരി അമ്മയായി. രണ്ടാനച്ഛന്റെ പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയാണ് അമ്മയായത്. തെക്കുകിഴക്കന്‍ ബ്രസീലിലാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് സ്‌കൂളില്‍നിന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഏഴു മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

40 വയസുള്ള രണ്ടാനച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. രണ്ടാനച്ഛനെതിരേ പോലീസ് കേസെടുത്തു.

Share this news

Leave a Reply

%d bloggers like this: