ബെര്‍ലിന്‍: മലേഷ്യന്‍ വിമാനമായ ങഒ17കിഴക്കന്‍ ഉെ്രെകനില്‍ തകര്‍ന്നു വീണ സംഭവത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അപകടം നടന്ന ഉടന്‍ ആ വഴിയിലൂടെ കാറില്‍ പോയ പ്രദേശവാസി പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനായ ബില്‍ സിക്‌സ് ആണ് ഈ ദൃശ്യങ്ങള്‍ യ ട്യൂബിലൂടെ പുറത്തുവിട്ടത്.
അപകടം നടന്ന പ്രദേശത്തിനരികിലൂടെ കാറില്‍ പോവുമ്പോള്‍ പകര്‍ത്തിയ ദൃശ്യമാണിത്. വിമാനം കത്തുന്നതും പുകച്ചുരുളുകള്‍ പ്രദേശത്താകെ മൂടുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാന യാത്രക്കാരുടെ മൃതദേഹങ്ങള്‍ എങ്ങും ചിതറിക്കിടക്കുന്നതായി ദൃശ്യങ്ങളില്‍ അവ്യക്തമായി കാണാം. കാര്‍ യാത്രക്കാരുടെ സംഭാഷണങ്ങളിലും ഇതുണ്ട്.