സിറിയയില്‍ ഇന്റര്‍നെറ്റ് സ്വകാര്യമായി ഉപയോഗിക്കുന്നതിന് ഐഎസ് വിലക്ക്

 

ബാഗ്ദാദ്: സിറിയയില്‍ ഇന്റര്‍നെറ്റ് സ്വകാര്യമായി ഉപയോഗിക്കുന്നതിന് ഐഎസ് വിലക്കേര്‍പ്പെടുത്തി. ഐഎസിന്റെ ശക്തി കേന്ദ്രമായ റാഖയിലാണു സ്വകാര്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതു തീവ്രവാദി സംഘടന വിലക്കിയിരിക്കുന്നത്. ഇതു സംബന്ധിക്കുന്ന ഉത്തരവ് ഐഎസ് എല്ലാ പ്രദേശ വാസികള്‍ക്കും തങ്ങളുടെ തന്നെ പോരാളികള്‍ക്കും നല്‍കി കഴിഞ്ഞു. ഞായറാഴ്ച മുതല്‍ നാലു ദിവസത്തിനുള്ളില്‍ സ്വകാര്യമായി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എല്ലാവരും ഉപേക്ഷിക്കണമെന്നും ഐഎസ് പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നു.

വീടുകളിലും ഓഫീസുകളിലും മറ്റും വൈഫൈ പോലെയുള്ള സംവിധാനങ്ങളോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങളോ സ്വീകരിക്കുവാന്‍ ഇനി സാധിക്കില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ക്കു ഇതിനായി ഇന്റര്‍നെറ്റ് കഫേകളുടെ സേവനം ഉപയോഗിക്കാം.

ഐഎസ് തീവ്രവാദികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം യുഎസ് സഖ്യ സേനയും കുര്‍ദ് പോരാളികളും അവരുടെ സ്ഥലം മനസിലാക്കുകയും ആക്രമിക്കുകയും ചെയ്യുന്നതു സ്ഥിരമായതോടെയാണു പുതിയ കല്‍പ്പന ഐഎസ് ഇറക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: