മരുന്നുകമ്പനിയില്‍ നിന്ന് വിലപിടിച്ച സമ്മാനം വാങ്ങിയെന്ന കേസില്‍ ആരോപണവിധേയരായ മൂന്നുഹോസ്പിറ്റല്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ഡബ്ലിന്‍: തൊഴില്‍ നിയമം ലംഘിച്ച് മരുന്നുകമ്പനികളില്‍ നിന്ന് വിലയേറിയ സമ്മാനങ്ങളും ഹോളിഡേ പാക്കേജുകളും സ്വീകരിച്ചുവെന്ന കേസില്‍ ആരോപണവിധേയരായ മൂന്നു ഹോസ്പിറ്റല്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെ രണ്ടു ജീവനക്കാരെയും ബീക്കണ്‍ ഹോസ്പിറ്റലിലെ ഒരാളെയുമാണ് പിരിച്ചുവിട്ടിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇവര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാനാകൂ. നിലവില്‍ മരുന്നു നല്‍കിയിരുന്ന വിതരണക്കാരേക്കാള്‍ കൂടിയ നിരക്കിന് മരുന്നു നല്‍കുന്ന കമ്പനിയ്ക്ക് ഓഡര്‍ നല്‍കിയെന്നും ഇതിന് പകരമായി വിലകൂടിയ സമ്മാനങ്ങളും ഹോളിഡേ പാക്കേജുകളും സ്വീകരിച്ചുവെന്ന് ആര്‍ടിഇ പ്രൈം ടൈം ഇന്‍വെസ്റ്റിഗേഷനാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ നടക്കുന്ന ഇന്റേണല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജീവനക്കാര്‍ക്ക് ജോലിയില്‍ തിരികെ പ്രവേശിക്കാനാകൂ എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ചില ജീവനക്കാര്‍ മരുന്നു വിതരണകമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, അതായത് മരുന്നുവിപണനരംഗത്തെ മറ്റ് കമ്പനികള്‍ നല്‍കുന്ന മരുന്നുകളുടെ വില പോലും നല്‍കിയിട്ടുണ്ടെന്ന് ആര്‍ടിഇയ്ക്ക് കണ്ടെത്തിയിട്ടുണ്ട്.

മൂന്നുജീവനക്കാരെയും അന്വേഷണവിധേയമായി പിരിച്ചുവിട്ടിരിക്കുകയാണ്. എ്ച്ച്എസ്ഇ യുടെ പോളിസിയനുസരിച്ച് ഹോസ്പിറ്റല്‍ ജിവനക്കാര്‍ മറ്റുള്ളവരില്‍ നിന്ന് യാതൊരു തരത്തിലുള്ള ഉപഹാരങ്ങളും വാങ്ങാന്‍ പാടില്ല. ആര്‍ടിഇ ആരോപണത്തെ തുടര്‍ന്ന് പുറമെ നിന്നുളള സെന്റ് വിന്‍സന്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഫോറന്‍സിക് സ്‌പെഷ്യലിസ്റ്റിനെ ഉള്‍പ്പെടുത്തി അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജീവനക്കാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിരുന്നു.

ബീക്കണ്‍ ഹോസ്പിറ്റലും ആരോപണവിധേയനായ ജീവനക്കാരനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യൂറോസര്‍ജിക്കല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കിയതെന്നാണ് ആര്‍ടിഇ വ്യക്തമാക്കുന്നത്. അന്വേഷണം കഴിയുന്നത് വരെ യൂറോസര്‍ജിക്കല്‍ കമ്പനിയില്‍ നിന്നുള്ള മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിന് എച്ച്എസ്ഇ നിരോധനം ഏര്‍പ്പെടുത്തി. എച്ച്എസ്ഇയും ആരോഗ്യമന്ത്രി ലിയോ വരേദ്കാറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ മന്ത്രിസഭാ യോഗത്തിലും ഈ പ്രശ്‌നം ചര്‍ച്ച ചെയ്യും. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ഹോസ്പിറ്റലുകളില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: