സൂറിച്ച്: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുവാന്‍ 2016 ഫെബ്രുവരി 26-നു ഫിഫ പ്രത്യേക യോഗം ചേരും. സ്‌പെഷ്യല്‍ കോണ്‍ഗ്രസാണു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററാണു പുതിയ തീരുമാനം അറിയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുവാന്‍ താല്‍പര്യമുള്ളവരെ ഒക്‌ടോബര്‍ 26-നു മുമ്പ് നാമനിര്‍ദേശം ചെയ്യണം.
യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മൈക്കിള്‍ പ്ലാറ്റിനി പുതിയ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനാണു കൂടുതല്‍ സാധ്യത. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പു നടത്തണമെന്നായിരുന്നു ഫിഫ കരുതിയിരുന്നത്.
-എജെ-