ഡബ്ലിന്‍: സര്‍ക്കാരിന്റെ ഫെയര്‍ ഡീല്‍ സ്‌കീം പ്രകാരം നഴ്‌സിങ് ഹോമുകളില്‍ താമസിക്കുന്നവര്‍ക്കു സര്‍വീസ് ചാര്‍ജ് ഉയര്‍ത്തില്ലെന്നു സാമൂഹ്യക്ഷേമവകുപ്പു മന്ത്രി കാത്‌ലീന്‍ ലിഞ്ച് അറിയിച്ചു. ഫെയര്‍ ഡീല്‍ സ്‌കീമിന്റെ പ്രകാശനച്ചടങ്ങിനിടെയാണ് മന്ത്രി ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഈ പദ്ധതിയില്‍ പുതിയതും ദീര്‍ഘകാലത്തേക്കുമുള്ള ഫെയര്‍ ഡീലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഭാവിയിലേക്ക് കൂടുതല്‍ തുക കണ്ടെത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
2009 ല്‍ ആരംഭിച്ച ഫെയര്‍ ഡീല്‍ പദ്ധതി പ്രകാരം നിലയില്‍ 22,000 റസിഡന്റ് നഴ്‌സിങ് ഹോമുകളാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ നഴ്‌സിംഗ് ഹോമുകളുടെ പ്രവര്‍ത്തനത്തിനുള്ള തുക പലവിധ സഹായധനത്തില്‍ നിന്നാണ് നഴ്‌സിങ് ഹോമുകള്‍ കണ്ടെത്തുന്നത.് ബാക്കിയുള്ള തുക സര്‍ക്കാര്‍ സഹായമായി നല്‍കും. ഇതില്‍ 80 ശതമാനം തുകയും സാധാരണക്കാര്‍ സഹായമായി നല്‍കുന്നതാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതോടെ പദ്ധതി തുക വര്‍ധിക്കുമെന്ന ധാരണ തെറ്റാണെന്നും മന്ത്രി പറഞ്ഞു.
-എജെ-