അയര്‍ലന്‍ഡില്‍ മിസിങ് കേസുകള്‍ വര്‍ധിക്കുന്നു,കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 9000 കേസുകള്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ഗാര്‍ഡാ സംഘം അന്വേഷിച്ചത് 9000 മിസിങ് കേസുകള്‍. ഗാര്‍ഡായുടെ ആനുവല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 600 സംഘടിത ക്രിമിനല്‍ സംഘങ്ങളുടെ നേതൃത്വത്തിലുള്ള തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളിലായി 200,000 ത്തിലധികം പെനാലിറ്റി പോയിന്റുകള്‍ ഗാര്‍ഡാ സംഘത്തിനു അന്വേഷിക്കേണ്ടി വന്നതായും, നോട്ടീസ് നല്‍കേണ്ടി വന്നതായും ഗാര്‍ഡാ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഗാര്‍ഡാ സംഘം നടത്തിയ റെയ്ഡില്‍ 700 മില്ല്യണ്‍ ഡോളര്‍ വിലയുള്ള ഹെറോയിനും, കൊക്കെയ്‌നും, കഞ്ചാവും അടക്കമുള്ള നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. മാതാപിതാക്കളുടെ ഒപ്പം തങ്ങള്‍ അപകടത്തിലാണെന്നു വിശ്വസിച്ച് ഗാര്‍ഡയുമായി ബന്ധപ്പെട്ട 549 കുട്ടികളെയാണ് കഴിഞ്ഞ വര്‍ഷം ഗാര്‍ഡാ മോചിപ്പിച്ചത്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇത്തരത്തിലുള്ള കുട്ടികളുടെ എണ്ണം 758 ആയിരുന്നു. റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സംഘടിത കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മയക്കുമരുന്ന്, ഭവനഭേദനം, കൊലപാതകം, വാഹന മോഷണം എന്നിവയില്‍ ഉള്‍പ്പെട്ട 621 കേസുകളും സംഘടിത കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: