ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സുരക്ഷ കര്‍ശനമാക്കി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബ് ഭീഷണി. ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം.യു.ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍ അറിയിക്കുകയായിരുന്നു.

വിദേശത്തു നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നെറ്റ് കോളാണോ എന്നും, ഫോണ്‍ വിളിച്ച ആളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചു. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടുന്നത്.

സിറ്റി പോലീസ് കമ്മീഷണര്‍ കെ. ജി സൈമണ്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.ബി. ബാബുരാജ്, ഗുരുവായൂര്‍ എസിപി ആര്‍. ജയചന്ദ്രന്‍പിള്ള, ഗുരുവായൂര്‍ സി ഐ എം.യു. ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഐ.ജി. സുരേഷ് രാജ് പുരോഹിതും ഗുരുവായൂരിലെത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: