കെപ്ലര്‍ മറ്റൊരു ഭൂമി കണ്ടെത്തിയോ? നാസയുടെ വെളിപ്പെടുത്തലിനായി ലോകം കാത്തിരിക്കുന്നു

 

വാഷിംഗ്ടണ്‍: നാസയുടെ കെപ്ലേര്‍ സ്‌പേസ് ടെലിസ്‌കോപ് ഭൂമിക്ക് സമാനമായ ഗ്രഹം  കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡെയ്‌ലി മെയില്‍ ഉള്‍പ്പടെയുള്ള പാശ്ചാത്യ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളെപ്പറ്റി നാസ പത്രസമ്മേളനം നടത്തും. 2009 മുതല്‍ ബഹിരാകാശത്ത് ഒട്ടേറെ കണ്ടെത്തലുകളാണ് കെപല്‍ നടത്തിയത്. നമ്മുടെ ഗ്യാലക്‌സിയില്‍ തന്നെ കോടാനുകോടി ഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അവിടെയൊന്നും തന്നെ ജീവന്‍ നിലനിര്‍ത്താനാകില്ല. അങ്ങനെയുള്ള ഗ്രഹങ്ങള്‍ വെറും രണ്ടോ മൂന്നോ എണ്ണം മാത്രമാണ്.

ഭൂമിക്കു പുറമെ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യമുണ്ടോ എന്ന പരമമായ ചോദ്യത്തിനുള്ള മറുപടി കൂടിയാണ് നാസ അധികൃതരില്‍ നിന്ന് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. ഭൂമിക്ക് ജീവന്‍ നിലനില്‍ക്കുന്ന മറ്റൊരു ഭൂമിയുണ്ടോ എന്ന് അന്വേഷിക്കുന്ന കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ കണ്ടെത്തലിന്റെ വെളിച്ചത്തിലാണ് നാസ ഇന്നു പുതിയ പ്രഖ്യാപനത്തിനൊരുങ്ങുന്നത്.

2009ലാണ് കെപ്ലര്‍ പേടകം വിക്ഷേപിച്ചത്. ഇതുവരെ ഏകദേശം ആയിരത്തിലധികം ഗ്രഹങ്ങള്‍ കെപ്ലര്‍ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ ജീവന്‍ നിലനില്‍ക്കുന്ന തരത്തിലുള്ള ഗ്രഹങ്ങളൊന്നും കണ്ടെത്താന്‍ കെപ്ലറിനായിരുന്നില്ല. നാസയുടെ വെളിപ്പെടുത്തല്‍ ലൈവായി കാണാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: