ആശങ്കയ്ക്ക് വക നല്‍കി കുടിയേറ്റവിരുദ്ധ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചു

ഡബ്ലിന്‍:  ആശങ്കയ്ക്ക് വക നല്‍കി രാജ്യത്ത് പുതിയ കുടിയേറ്റ- ബഹുമുഖ സാംസ്കാരികതാ വിരുദ്ധ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചു ഐഡന്‍റിറ്റി അയര്‍ലന്‍ഡ് എന്നപേരിലാണ് പാര്‍ട്ടി. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ലോഞ്ചിങ് പരിപാടിക്കിടെ വംശീയ വിരുദ്ധ പ്രതിഷേധക്കാര്‍ രംഗത്തെത്തി. ഡബ്ലിനിലെ ബസ് വെല്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേ സമയം ആന്‍റി റേസിസം നെറ്റ് വര്‍ക്ക് അയര്‍ലന്‍ഡ് പാര്‍ട്ടിയുടെ തുടക്കം കുടിയേറ്റവിരുദ്ധവാദിയായിരുന്ന ആന്‍ഡേഴ്സ് ബെഹ്റിങ്ബ്രിയ്വിക്ക് 77പെരെ കൊലപ്പെടുത്തിയതിന്റെ നാലാം വാര്‍ഷികത്തിലാണെന്ന് വിമര്‍ശനം ഉന്നയിച്ചു. തങ്ങള്‍ വംശീയതാ വാദികളാണെന്ന ആരോപണം ഐഡന്‍റിറ്റി അയര്‍ലന്‍ഡ് നിഷേധിച്ചു. നോര്‍വെയില്‍ ബ്രെയ്വിക്കിന്‍റെ ആക്രമണ നടന്ന ദിവസം തന്നെ പാര്‍ട്ടിക്ക് തുടക്കമായത് അവിചാരിത സംഭവമാണെന്നുംഅവകാശപ്പെട്ടു.

വംശീയ വിരുദ്ധ പ്രതിഷേധക്കാരിലൊരാള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കരികിയില്‍ കൂട്ടകൊലയിലെ ഇരകള്‍ക്ക് വേണ്ടി റീത്ത് വെയ്ക്കുകയും ചെയ്തു.  തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയാണെന്ന് ആരോപിച്ച് ഐഡന്‍റിറ്റി അയര്‍ലന്‍ഡ് പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഹോട്ടല്‍ ജീവനക്കാരെ വിളിച്ച് പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു പുതിയ പാര്‍ട്ടിയിലെ അംഗങ്ങളിലൊരാള്‍.  വംശീയമായ ഐറിഷുകാരായിരിക്കുന്നവര്‍ക്കും ഐറിഷ് പൗരന്മാര്‍ക്കും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പാര്‍ട്ടിയ്ക്ക് വേണ്ടി സംസാരിച്ച പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി നേതാവ് പീറ്റര്‍ ഒ ലോഫ്ലിന്‍ രാജ്യത്ത് അഭയാര്‍ത്ഥി പദവിക്ക് അപേക്ഷിക്കുന്ന തൊണ്ണൂറ് ശതമാനം പേരും വ്യാജമായി അവകാശവാദമാണ് ഉന്നയിക്കുന്നതെന്ന് ആരോപിച്ചു. വന്‍തോതിലുള്ള കുടിയേറ്റം അയര്‍ലന്‍ഡിന്‍റെ ആരോഗ്യ സാമൂഹ്യക്ഷേമ സംവിധാനത്തിന് മേല്‍ വന്‍ സമ്മര്‍ദം നല്‍കുന്നുണ്ട്. നിലവിലെ രീതിയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രവര്‍ത്തിക്കുന്നതിലും വിമര്‍ശനമുണ്ട്. യൂറോ രാജ്യത്തിന്‍റെ സ്വയം സ്വയം പര്യാപ്തതയെ കൊള്ളയടിക്കാനുള്ള വഴിയാണെന്നും ആരോപിച്ചു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് ആളുകളെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വംശീയരാണെന്ന് വിളിക്കപ്പെടുമെന്ന ഭയത്താലാണിതെന്നും പറയുകയും ചെയ്തു പീറ്റര്‍.

Share this news

Leave a Reply

%d bloggers like this: