ഗോള്‍ഡ് കപ്പ് സെമി വീണ്ടും നടത്തണമെന്ന് മറഡോണ

ബ്യൂണസ് ഐറിസ്: വിവാദമായ ഗോള്‍ഡ് കപ്പ് സെമിഫൈനല്‍ മത്സരം വീണ്ടും നടത്തണമെന്നു ഫുട്‌ബോള്‍ ഇതിഹാസം ഡിഗോ മറഡോണ. മെക്‌സിക്കോയും പനാമയും തമ്മില്‍ നടന്ന സെമി വീണ്ടും നടത്തണമെന്നാണു മറഡോണ ആവശ്യപ്പെട്ടത്. മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മെക്‌സിക്കോ വിജയികളായിരുന്നു.

റഫറി അനുവദിച്ച വിവാദ പെനാല്‍റ്റി ഗോളിലാണുമെക്‌സിക്കോ ജയിച്ചത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ അധിക സമയത്താണ് മെക്‌സിക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചത്. അമേരിക്കന്‍ റഫറി മാര്‍ക്ക് ഗീഗര്‍ ആണു മത്സരം നിയന്ത്രിച്ചത്. ഇദ്ദേഹത്തെ മാറ്റി മത്സരം വീണ്ടും നടത്തണമെന്നു മറഡോണ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഫൈനലില്‍ ജമൈക്കയാണു മെക്‌സിക്കോയുടെ എതിരാളി

-എജെ-

Share this news

Leave a Reply

%d bloggers like this: