ഫെന്‍സിംഗ് ദേശീയ താരത്തെ റെയില്‍വേ പോലീസ് ട്രെയിനില്‍നിന്നും തള്ളിയിട്ടു കൊന്നു

 

ലക്‌നോ: ഫെന്‍സിംഗ് ദേശീയ താരത്തെ റെയില്‍വേ പോലീസ് ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലാണു സംഭവം. ദേശീയ താരം ഹൊസിയാര്‍ സിംഗാണു മരിച്ചത്.

രോഗബാധിതയായി യാത്ര ചെയ്യുന്ന ഭാര്യയെ കാണാന്‍ ഹൊസിയാര്‍ സിംഗ് ട്രെയിനിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറി, ഭാര്യയോടു സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഉടന്‍ കംപാര്‍ട്ട്‌മെന്റില്‍ എത്തിയ റെയില്‍വേ പോലീസ് താരത്തോടു പിഴയടയ്ക്കുകയോ പുറത്തിറങ്ങുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ഓടുന്ന ട്രെയിനില്‍നിന്നു സിംഗിനെ പുറത്തേക്കു തള്ളിയിടുകയായിരുന്നു.

പിഴയടയ്ക്കാന്‍ തങ്ങള്‍ തയാറായിരുന്നുവെന്നും ഇതു വകവയ്ക്കാതെ മകനെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് എറിയുകയായിരുന്നുവെന്നും സിംഗിന്റെ പിതാവ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു സിംഗിന്റെ ഭാര്യയും ആവശ്യപ്പെട്ടു. താന്‍ ക്ഷീണിതയായതുകൊണ്ടു സിംഗിനെ കംപാര്‍ട്ട്‌മെന്റിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. പോലീസ് വന്നപ്പോള്‍ സിംഗ് തന്നോടു സംസാരിക്കുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: