നേപ്പാളിലെ ഏറ്റവും വലിയ മൃഗബലി നിരോധിച്ചു

ഗാന്ധിമയി ദേവി ഉത്സവത്തിന്റെ ഭാഗമായി നേപ്പാളില്‍ തുടര്‍ന്നുപോവുന്ന ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നിരോധിച്ചു. നേപ്പാള്‍ ടെമ്പിള്‍ ട്രസ്റ്റാണ് മൃഗബലി നിരോധിച്ചതായി ഔദ്യോഗീകമായി അറിയിച്ചത്. നേപ്പാളിലെ മൃഗബലിക്കെതിരെ ലോകത്താകമാനമുള്ള മൃഗ സ്‌നേഹികള്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ വിജയം കൂടിയായി ഈ നിരോധനം.

ഇനി മുതല്‍ ഉത്സവത്തിനു വരുമ്പോള്‍ വിശ്വാസികള്‍ മൃഗങ്ങളെ കൊണ്ടുവരേണ്ടെന്നു നിരോധനം പ്രഖ്യാപിച്ചുകൊണ്ട് ടെമ്പിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാം ചന്ദ്ര ഷാ പറഞ്ഞു. ആനിമല്‍ വെല്‍ഫെയര്‍ നെറ്റ്‌വര്‍ക്ക് നേപ്പാള്‍ എന്ന സംഘടനയുടേയും ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഇന്തയുടെയും കഠിനമായ ഇടപെടലിന്റെ ഫലമായാണ്.

അഞ്ച് വര്‍ഷം കൂടുമ്പോഴാണ് തക്കന്‍ നേപ്പാളിലെ അതിര്‍ത്തി ഗ്രാമമായ ബരിയാപൂരില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗബലി നടക്കുന്നത്. ഗാന്ധിമയി ദേവിയെ പ്രീതിപ്പെടുത്തുന്നതിനാണ് ബലി നടത്തുന്നതിനാണ് ബലി നടത്തിയിരുന്നത്. മൃഗസ്‌നേഹികളുടെ എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ 300 വര്‍ഷമായി മൃഗബലി നടന്നുവരുന്നത്. ആയിരക്കണക്കിന് എരുമകളെയും ആടുകളെയും കോഴികളെയും മറ്റ് മൃഗങ്ങളെയും ബലി നല്‍കി ദേവിയെ പ്രീതിപ്പെടുത്തകയെന്നതായിരുന്നു അനാചാരം.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇത്തരത്തില്‍ മൃഗബലി നടന്നത്. അന്ന് മൂന്ന് ലക്ഷം മൃഗങ്ങളെയാണ് ബലികഴിച്ചത്. ബാരാ ജില്ലയിലുള്ള വനത്തിലാണ് ഗാന്ധിമയി ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അയ്യായിരത്തോളം എരുമകളെയാണ് കഴിഞ്ഞ വര്‍ഷം മൃഗബലിക്കായി നടത്തിയിരുന്നത്. ഇതിന് പുറമെ ആയിരത്തോളം ആടുകളെയും കോഴികളെയും ബലി നല്‍കിയിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: