മേമനെ തൂക്കിലേറ്റിയതില്‍ ദു:ഖം തോന്നിയെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: മുംബയ് സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ വാര്‍ത്തയറിഞ്ഞ് തനിക്ക് ദു:ഖം തോന്നിയെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂര്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തന കേസുകളിലെ പ്രതികളെ തൂക്കിലേറ്റിയതു കൊണ്ട് ഒരിടത്തും പിന്നീട് ഭീകാരാക്രമണം ഉണ്ടാവാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ആയുധമാണ് വധശിക്ഷയെന്നതിന് ഒരിടത്തും തെളിവില്ല. ഇതെല്ലാം പ്രത്യുപകാരമാണ് തരൂര്‍ ട്വിറ്ററില്‍ എഴുതി.

ഇന്നു രാവിലെയാണ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് തൂക്കിലേറ്റിയത്.

Share this news

Leave a Reply

%d bloggers like this: