പ്രതിക്കൂട്ടിലെ സഹപാഠിയെ തിരിച്ചറിഞ്ഞ മിയാമിയിലെ ജഡ്ജി സഹയാത്രികനെയും തിരിച്ചറിഞ്ഞു

 

സ്വന്തം സഹപാഠി കോടതിയില്‍ കുറ്റവാളിയായി വന്നപ്പോള്‍ അതിനെ അഭിമുഖീകരിച്ച അമേരിക്കന്‍ ജഡ്ജിയുടെ വാര്‍ത്ത അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രണ്ടാമതും ഈ അമേരിക്കന്‍ ജഡ്ജിയും പ്രതിയും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ പക്ഷേ സഹപാഠിയല്ല, ഒരു സഹയാത്രികനാണ് ഫ്‌ളോറിഡയിലെ ജഡ്ജിയായ മിന്റി ഗ്ലെസര്‍ക്ക് മുന്നില്‍ എത്തിയത്. കഴിഞ്ഞ വാരന്ത്യം ആഘോഷിക്കാന്‍ ഒരു ആഢംബര കപ്പലില്‍ സഞ്ചരിച്ചിരുന്നു ഗ്ലെസറും കുടുംബവും. തിങ്കളാഴ്ച കോടതിയില്‍ എത്തിയപ്പോള്‍ ജഡ്ജിയുടെ മുന്നിലെത്തിയത് കപ്പലിലുണ്ടായിരുന്ന 21 കാരന്‍. അഹ്ലോം എന്ന വ്യക്തിക്ക് ജഡ്ജിയെ മനസിലായില്ലെങ്കിലും ജഡ്ജിക്ക് ആളെ മനസിലായി നിങ്ങള്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെ എന്ന് ചോദിച്ചപ്പോള്‍ പ്രതിയും ഞെട്ടി. പിന്നീട് നടപടിയിലേക്ക് കടന്ന ജഡ്ജി പിന്നീട് ഇയാളെ കസ്റ്റഡിയില്‍ വിട്ടു. വിനോദ സഞ്ചാരത്തിന് ശേഷം തിരിച്ചെത്തിയ കപ്പല്‍ മിയമി തീരത്ത് അടുത്തപ്പോഴാണ് ഇയാളെ ഒരു ചീറ്റിങ്ങ് കേസില്‍ പിടികൂടിയത്.
സഹപാഠിയുമായുളള കണ്ടുമുട്ടലും ഏറെ നാടകീയത നിറഞ്ഞതായിരുന്നു. മുപ്പത് വര്‍ഷത്തിന് ശേഷം ചെറുപ്പത്തിലെ സുഹൃത്തിനെ കണ്ടുമുട്ടുന്നത് ഏറെ സന്തോഷം നല്‍കുമെങ്കിലും പക്ഷെ അത് ഒരു കോടതി മുറിയില്‍ വച്ചാകുകയും ഒരാള്‍ ജഡ്ജിയും മറ്റോരാള്‍ പ്രതിയുമാകുകയും ചെയ്താല്‍ എങ്ങനെയിരിക്കും അതാണ് ഫ്‌ലോറിഡയിലാണ് കോടതിയില്‍ നടന്നത്. മോഷണക്കേസിന് പിടിയിലായ 49കാരനായ ആര്‍തര്‍ ബൂത്ത് 30 വര്‍ഷത്തിന് ശേഷമാണ് ചെറുപ്പത്തിലെ കളികൂട്ടുകാരി മെന്റ് ഗ്രേസറിയെ കാണുന്നത്. ബൂത്തിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ ബൂത്ത് ഏത് സ്‌കൂളിലാണ് പഠിച്ചതെന്ന് മെന്റി ചോദിച്ചു. ഉടന്‍ തന്നെ ബൂത്തും സഹപാഠിയെ തിരിച്ചറിഞ്ഞു. ബൂത്തിനെ ഇങ്ങനെ കാണേണ്ടി വന്നതില്‍ ഏറെ ദുഖമുണ്ട്, സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ബൂത്ത്. ഇദ്ദേഹത്തോടൊപ്പം ഫുട്‌ബോള്‍ കളിച്ചിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. വളരെ ദുഖകരമായ അവസ്ഥയാണ് ഇതെന്നും പറഞ്ഞ മിന്റി ഒടുവില്‍ തടവൊഴിവാക്കി മുപ്പത് ലക്ഷം രൂപയുടെ ബോണ്ടില്‍ ബൂത്തിനെ വിട്ടയച്ചു. ജീവിതം മാറട്ടെയെന്നും മിന്റി ഇയാളെ ആശംസിച്ചിരുന്നു.

ജഡ്ജി സഹയാത്രികനെയും സഹപാഠിയെയും അഭിമുഖീകരിക്കുന്ന വീഡിയോ കാണാം

-എജെ-

Share this news

Leave a Reply

%d bloggers like this: