മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള കുടിയേറ്റം ..പ്രശ്ന പരിഹാരത്തിന് വിപുലമായ നടപടി വേണമെന്ന് കോവേനി

ഡബ്ലിന്‍ : മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള കുടിയേറ്റ പ്രശ്നം അവസാനിപ്പിക്കുന്നതിന് വിപുലമായ നടപടികള്‍ വേണ്ടതുണ്ടെന്ന് മന്ത്രി സിമോണ്‍ കോവേനി. വിവിധ തലത്തിലുള്ള നടപടികളിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാവൂയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നടപടികളില്ലാത്തിന്‍റെ ദുരന്തമാണ് നിലവില്‍ നാം കണ്ട് കൊണ്ടിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഐറിഷ് നേവല്‍ സര്‍വീസ് മെഡിറ്ററേനിയില്‍ കടലില്‍ മത്സ്യ ബന്ധനബോട്ടില്‍ കുടങ്ങിയ എഴുനൂറോളം പേരെ രക്ഷിക്കാനുള്ളശ്രമം നടത്തിയിരുന്നു. ഇതിന് ശേഷം സംസാരിക്കുകയായിരുന്നു മറൈന്‍ വിഭാഗത്തിന്‍റെ ചുമതലയുള്ള മന്ത്രി.

ഐറിഷ് നേവല്‍ സര്‍വീസ് നിലവില്‍ കടലില്‍ തിരച്ചില്‍ നടത്തുകയും സഹായം നല്‍കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത് അധികകാലം തുടരാനാകില്ല. കൂടുതല്‍ ബൃഹത്തായതും സമഗ്രമായതുമായി പദ്ധതി ആവശ്യമാണെന്നും കോവേനി വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ ആശങ്കയിലാണ്. പ്രശ്നപരിഹാരത്തിന് യൂണിയന്‍അംഗങ്ങല്‍ ഒറ്റക്കെട്ടായല്ല നില്‍ക്കുന്നത്. കഴിഞ്ഞ മാസം ഇയു   32,000 വരുന്ന സിറിയന്‍-എറീത്രന്‍ അഭയാര്‍ത്ഥികളെ വിവിധ രാജ്യങ്ങളിലായി പുനര്‍ വിന്യസിക്കാമെന്ന് ധാരണയെടുത്തിരുന്നു. ഇറ്റലി, ഗ്രീസ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അഭയാര്‍ത്ഥികളാകുന്നതിന് എത്തിയവരാണിവര്‍.   നേരത്തെയുള്ള റീ സെറ്റില്‍മന്‍റ് പ്രോഗ്രാമിന് പുറമെയാണ് പുതിയ തീരുമാനം ഉണ്ടായത്. റീസെറ്റില്‍മെന്‍റ് പ്രോഗ്രാം വഴി 20,000  അഭയാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിരുന്നു.

ഇറ്റാലിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനും അപകടത്തില്‍ അനധികൃത കുടിയേറ്റക്കാരെസഹായിക്കുന്നതിനും അയര്‍ലന്‍ഡ് രംഗത്തുണ്ട്. മനുഷ്യക്കടത്ത്കാരാണ് ഇത്തരം പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്നതാണ് ഏറ്റവും വലിയദുഃഖകരമായ സാഹചര്യമെന്ന് കോവേനി പറയുന്നു. എഴുനൂറ് പേരെ ഒരു ബോട്ടില്‍ കുത്തി നിറച്ച് കൊണ്ട് വരുന്നതിന് യാതൊരു ന്യായീകരണവും കാണാനാവില്ലെന്നും സൂചിപ്പിക്കന്നു. 40-50 പേരെ മാത്രം വഹിക്കാന്‍ കഴിയുന്നതായിരിക്കും ഇത്തരം ബോട്ടുകള്‍.  ആസൂത്രിതമായും നല്ലപോലെ ധനസഹായം സ്വീകരിച്ചുമാകണം ഇത്തരം മനുഷ്യകടത്തെന്നും കോവേനി പറയുന്നു.

Share this news

Leave a Reply

%d bloggers like this: