കണ്ടെത്തിയ വിമാനാവശിഷ്ടം കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777 ന്റേതെന്ന് ഔദ്യോഗിക സ്ഥിരീകരണം

ക്വാലലംപൂര്‍: ആഫ്രിക്കന്‍ തീരത്ത് ഫ്രഞ്ച് റീയൂണിയന്‍ ദ്വീപില്‍ നിന്നും കണ്ടെത്തിയ വിമാനാവശിഷ്ടം കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777 ന്റേതെന്ന് ഔദ്യോഗിക സ്ഥിരീകരണം. കിട്ടിയത് മലേഷ്യന്‍ വിമാനത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നജീബ് റസാഖാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ക്വാലലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പോയ വിമാനം കാണാതായത് 17 മാസം മുമ്പാണ്. കഴിഞ്ഞദിവസം ഇതിന്റെ രണ്ടര മീറ്ററോളം നീളമുള്ള ഭാഗം റീയൂണിയന്‍ ദ്വീപിലെ ബീച്ചില്‍ നിന്നും കണ്ടെത്തുകയായിരുന്നു. വിമാനച്ചിറകിന്റെ ഭാഗമായ ഫഌപെറോണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് സൈന്യത്തിന്റെ കീഴിലുള്ള ബലാമയിലെ എയ്‌റോനോട്ടിക്കല്‍ ഫെസിലിറ്റി സെന്ററിലാണ് ഇപ്പോള്‍.

239 യാത്രക്കാരുമായി 2014 മാര്‍ച്ച് 8 ന് കാണാതായ വിമാനത്തിന് വേണ്ടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അനേകം തെരച്ചിലുകള്‍ നടത്തിയിട്ടും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും 3700 കിലോമീറ്റര്‍ അകലെയാണ് റീയൂണിയന്‍ ദ്വീപ്.

Share this news

Leave a Reply

%d bloggers like this: