കോളേജ് ഗ്രീനില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം…റിട്ടെയില്‍ വില്‍പ്പനയെ ബാധിക്കുമെന്ന് ആശങ്ക

ഡബ്ലിന്‍:  പുതിയ ഗതാഗത നിയന്ത്രണം ഡബ്ലിനില്‍ ഇന്ന് മുതല്‍. ഉപഭോക്തൃ ചെലവഴിക്കലിനെ ഇത് ബാധിച്ചേക്കുമെന്ന് ആശങ്കയുമായി കാര്‍ പാര്‍ക്ക്  സകര്യം നല്‍കുന്നവര്‍. ഐറിഷ് പാര്‍ക്കിങ് അസോസിയേഷന്‍റെ റെഡ് സീ സര്‍വെ പ്രകാരം ഗതാഗത നിയന്ത്രണം ചെലവഴിക്കലില്‍ 24%  കുറവ് വരുത്താവുന്നതാണ്. ഡബ്ലിനിലെത്തുന്ന റീട്ടെയില്‍ -എന്‍റര്‍ടെയ്മെന്‍റ് ചെലവഴിക്കലില്‍ 41 ശതമാനം പേരും കാറില്‍ നഗരത്തിലെത്തുന്നവരാണ്.

കാര്‍ ഉപയോഗിച്ചെത്തുന്ന അഞ്ചില്‍ മൂന്ന് സിറ്റി സെ‍ന്‍റിലെ ഉപഭോക്താക്കള്‍ക്കും  നഗരത്തിലെത്താന്‍ കഴിയില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. 10% ഉപഭോക്താക്കളും ഗതാഗത നിയന്ത്രണം മൂലം നഗരത്തിലേക്കിറങ്ങില്ല. ലുവാസ് വികസനത്തിന്‍റെ ഭാഗമായി കോളേജ് ഗ്രീന്‍ ബസ്ഇടനാഴി  തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് നിയന്ത്രണത്തില്‍ തുടരുക. മറ്റ് സമയങ്ങളില്‍ എല്ലാ വഹനങ്ങള്‍ക്കും നിരത്തില് പ്രവേശിക്കാവുന്നതാണ്.

ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും നിയന്ത്രണമില്ല. നിയന്ത്രണ സമയങ്ങളില്‍ ബസ്, ടാക്സി, ബൈസിക്കിള്‍ എന്നിവ മാത്രമേ കോളേജ് ഗ്രീനില്‍ അനുവദിക്കൂ.

Share this news

Leave a Reply

%d bloggers like this: