ഐഎസ് അടുത്ത 5 വര്‍ഷത്തിനിടയില്‍ കയ്യടക്കുമെന്നു പറയുന്ന പ്രദേശങ്ങളില്‍ ഇന്ത്യയും

ലണ്ടന്‍ : ഐഎസിന്റെ പ്രവര്‍ത്തനങ്ങല്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും, മറ്റ് പ്രദേശങ്ങല്‍ കയ്യടക്കാനും തീരുമാനിച്ചിരിക്കെ അത്തരം പ്രദേശങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കയ്യടക്കുമെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളുടെ ഭൂപടം പുറത്തിറക്കിയപ്പോഴാണ് അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുണ്ടെന്ന വിവരം പുറത്തായത്. ഭീകര സംഘടനയെക്കുറിച്ചുളള പുസ്തകത്തിലാണ് ഈ ഭൂപടം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഖിലാഫത്ത് കൊണ്ടുവരേണ്ട പ്രദേശങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് പുറമേ മധ്യപൂര്‍വ്വ ഏഷ്യ, യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍, വടക്കന്‍ ആഫ്രിക്ക, എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡമാണ് ഐഎസിന്റെ ഭൂപടത്തിലുളളത്. അഞ്ചു വര്‍ഷത്തിനിടയില്‍ സ്‌പെയിന്‍ മുതല്‍ ചൈന വരെ പിടിച്ചടക്കണമെന്നാണ് ഐഎസിന്റെ തീരുമാനം. ഇതിനായി വ്യക്തമായ പദ്ധതികളും കണക്കൂട്ടലുകളും ഭീകര സംഘടന നടത്തിയിട്ടുണ്ടെന്ന് ഭൂപടത്തില്‍ നിന്നു വ്യക്തമാകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് ഐഎസ് നല്കിയിരിക്കുന്ന പേര് ഖുറാസര്‍ എന്നാണ്.

എംപയര്‍ ഓഫ് ഫിയര്‍; ഇന്‍സൈഡ് ദി ഇസ്ലാമിക് സ്റ്റേറ്റ് എന്ന പുസ്തകത്തില്‍ ബിബിസി മാധ്യമപ്രവര്‍ത്തകനാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഐഎസിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികമായ എല്ലാ സഹായവും ഈ ഭീകര സംഘടന ചെയ്തു കൊടുക്കുന്നുണ്ട്. പകരം ഐഎസ് തിരികെ ചോദിക്കുന്നത് അവരവരുടെ ജീവനാണ്. ഭീകരസംഘടനകളില്‍ സമ്പന്നരായ ഐഎസ് ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ എണ്ണ പാടങ്ങളില്‍ നിന്നും വാതക വ്യാപരം വഴിയുമാണ് പണമുണ്ടാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: