ഐസിസില്‍ ചേരാന്‍ശ്രമം… അമേരിക്കന്‍ നവ ദമ്പതികള്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയില്‍ ചേരാന്‍ പദ്ധതിയിട്ട അമേരിക്കന്‍ നവ ദമ്പതികള്‍ അറസ്റ്റില്‍. സിറിയയിലേക്ക് പുറപ്പെട്ട ഇവരെ മിസിസിപ്പിയിലെ കൊളംബസ് വിമാനത്താവളത്തില്‍ നിന്നാണ് ശനിയാഴ്ച എഫ്.ബി.ഐ പിടികൂടിയത്. മുഹമ്മദ് ഓഡ ദക്ലല്ല (22), ജേയ്‌ലണ്‍ ദെല്‍ഷൗണ്‍ യങ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണ് അറസ്റ്റു ചെയ്തത്.

ഓണ്‍ലൈണ്‍ റിക്രൂട്ട്‌മെന്റ് വഴി ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പോരാട്ടത്തിന് പോകാനുള്ള അമേരിക്കന്‍ പൗരന്മാരുടെ നീക്കം തടയാന്‍ ജസ്റ്റീസ് മന്ത്രാലയം ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അറസ്‌റ്റെന്ന് ജസ്റ്റീസ് മന്ത്രാലയം വ്യക്തമാക്കി.

ഇസ്ലാമിക് സ്‌റ്റേറ്റ് റിക്രൂട്ടര്‍ എന്ന വ്യാജേന ഫെഡറല്‍ ഏജന്റ് ഉപയോഗിച്ചിരുന്ന ഇമെയിലിലേക്ക് അയച്ച ഇവരുടെ സന്ദേശമാണ് അറസ്റ്റിലേക്ക് നയിച്ചത്. നവദമ്പതികളായ തങ്ങള്‍ സിറിയ, ഗ്രീസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ മധുവിധു ചെലവിടാന്‍ ആഗ്രഹിക്കുന്നുവെന്നും സഹായിക്കണമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ എത്തുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുമോ എന്നും ദമ്പതികള്‍ ഭയപ്പെട്ടിരുന്നുവെന്ന ആശങ്കയും സന്ദേശത്തില്‍ പങ്കുവച്ചിരുന്നു.

മിസിസിപ്പി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ മുഹമ്മദ് ദക്ലല്ല മിസിസിപ്പി ഇസ്ലാമിക് സെന്ററിലെ അംഗമായിരുന്നു. ദക്ലല്ലയുടെ പിതാവ് ഇവിടെ ഇമാം ആണ്.

Share this news

Leave a Reply

%d bloggers like this: