ബാര്‍ കോഴ കേസ്…കെ.എം.മാണിയെ പ്രോസിക്യുട്ട് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന വസ്തുതാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിയെ അഴിമിതി നിരോധന നിയമപ്രകാരം പ്രോസിക്യുട്ട് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്യുന്ന വസ്തുതാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തായി. പാലായിലെ വീട്ടിലും ഔദ്യോഗിക വസിതിയിലും വെച്ച് കോഴ വാങ്ങിയതിന് തെളിവുകളുണ്ടെന്നാണ് എസ് പി ആര്‍ സുകേശന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ ഈ റിപ്പോര്‍ട്ട് തള്ളിയിരുന്നു. പാലായില്‍ വെച്ച് 15 ലക്ഷവും ഔദ്യോഗിക വസിതിയിലും വെച്ച് 10 ലക്ഷവും കെ.എം മാണി കോഴ വാങ്ങിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പറയുന്നത്.

2014 മാര്‍ച്ച് 26ലെ മന്ത്രിസഭാ യോഗത്തില്‍ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനമെടുക്കുന്നത് മാണി തടഞ്ഞു. മന്ത്രിസഭാ യോഗങ്ങള്‍ക്ക് മുമ്പായി മാണിയുമായ ബാറുടമകള്‍ മൂന്നു കൂടിക്കാഴ്ചകള്‍ നടത്തി. ഇതിന് മുമ്പ് ബാറുടമകള്‍ പണപ്പിരിവ് നടത്തി. മാണി പാലായിലുണ്ടെന്ന് ഉറപ്പാക്കിയ ശേഷം 15 ലക്ഷം പിരിച്ചു. ഈ തുക ബാറുടമകള്‍ കൈവശം വച്ചതിനെ സംബന്ധിച്ച മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. തുക മാണിക്ക് കൈമാറിയിട്ടുണ്ടാകാമെന്നാണ് ബാറുടമ ജേക്കബ് കുര്യന്റെ മൊഴി. മാണിക്ക് പണം കൈമാറിയില്ലെന്ന മൊഴി സംശയാസ്പദമാണ്. തുക അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ല.

ഔദ്യോഗിക വസതിയില്‍ വച്ച് മാണി പണം വാങ്ങിയെന്ന ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്ന സാഹചര്യത്തെളിവുകളുണ്ട്. അമ്പിളിയുടെ മൊഴി ശരിയെന്ന് ഫോറന്‍സിക് സ്ഥിരീകരിച്ചു. ബാര്‍ കോഴക്കേസിലെ നിയമപോരാട്ടത്തില്‍ എസ്.പി സുകേശന്റെ ഈ വസ്തുത റിപ്പോര്‍ട്ട് നിര്‍ണായകമാകും.

Share this news

Leave a Reply

%d bloggers like this: