വിദ്യാര്‍ത്ഥി ഗ്രാന്‍റ്.. ഡബ്ലിന്‍ മേഖലയില്‍ അനുവദിക്കപ്പടുന്നത് കുറവ്

ഡബ്ലിന്‍:   ഡബ്ലിനില്‍ നിന്നുള്ള കോളേജ് അപേക്ഷകര്‍ക്ക് വിദ്യാര്‍ത്ഥി ഗ്രാന്‍റ് ലഭിക്കാന്‍ ഏറ്റവും സാധ്യത കുറവെന്ന് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ നിന്നുള്ളവരാണ് ഗ്രാന്‍റ് ലഭിക്കുന്നതില്‍ പുറകിലുള്ളത്. സ്റ്റുഡന്‍റ് യൂണിവേഴ്സല്‍ സപ്പോര്‍ട്ട് അയര്‍ലന്‍ഡിന്‍റെ കണക്ക് പ്രകാരം  ഡബ്ലിനില്‍ നിന്നുള്ള  ബിരുദ അപേക്ഷകരില്‍  45.6 ശതമാനം പേര്‍ക്കാണ് ഗ്രാന്‍റ് ലഭിച്ചിരിക്കുന്നത് ലോങ് ഫോര്‍ഡില്‍ ഇത്  71.5 ശതമാനം വരെയാണ്. കില്‍ഡയറില്‍ നിന്നുള്ള അപേക്ഷരില്‍ 48.4 പേര്‍ക്കും വിക് ലോയില്‍ നിന്നുള്ള 49.2ശതമാനം പേര്‍ക്കും ഗ്രാന്‍റിന് അഹര്‍ത ലഭിക്കുന്നുണ്ട്.

ഈ വര്‍ഷത്തെ അപേക്ഷകള്‍ കൈകാര്യം ചെയ്ത് കഴിഞ്ഞാല്‍ എസ് യുഎസ്ഐ ഗ്രാന്‍റ് അനുവദിക്കപ്പെടുന്നത് സംബന്ധിച്ച് പഠനം നടത്തുന്നുണ്ട്. ഡബ്ലിനിലെ ഉയര്‍ന്ന വരുമാനമാണ് പ്രധാനമായും ഗ്രാന്‍റ് അപേക്ഷകള്‍ അനുവദിക്കുന്നതിലെ നിരക്ക് കുറയാന്‍ കാരണം. കിഴക്കന്‍ തീരമേഖലയിലും ഉയര്‍ന്ന വരുമാനമാണ് ഉള്ളത്. കര്‍ഷകര്‍, സ്വയം തൊഴിലുകാര്‍ എന്നിവരെ അപേക്ഷിച്ച് ഗ്രാന്‍റ് അനുവദിച്ച് കിട്ടാന്‍ PAYE വര്‍ക്കര്‍മാരുടെ മക്കള്‍ക്ക് ബുദ്ധിമുട്ടുണ്ട്. 2012ലെ ഹയര്‍ എഡുക്കേഷന്‍ അതോറിറ്റിയുടെ  പഠന പ്രകാരം നാല്‍പത് ശതമാനം കര്‍ഷകര്‍ക്കും അമ്പത് ശതമാനം സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കോളേജ് ഗ്രാന്‍റ് നേടാന്‍ കഴിഞ്ഞിരുന്നു.

താഴ്ന്ന നിലവാരത്തിലുള്ള പ്രൊഫഷണലുകളുള്ള കുടുംബങ്ങളില്‍  17 ശതമാനം പേര്‍ക്കും ഉയര്‍ന്ന പ്രൊഫഷണലുകളില്‍  10ശതമാനം പേര്‍ക്കുമാണ് ഗ്രാന്‍റ് ലഭിച്ചിരുന്നത്. ഈ അക്കാദമിക വര്‍ഷം ലോങ് ഫോര്‍ഡില്‍ നിന്ന് 738  പുതിയ ഗ്രാന്‍റ് അപേക്ഷകരാണുള്ളത്. 505  പേര്‍ക്കും ഗ്രാന്‍റ് ലഭിച്ചു. മേഖലയില്‍ നിന്നുള്ളവര്‍ക്ക് ലഭിച്ച അപേക്ഷയുടെ 68.4 ശതമാനത്തിനും അനുമതി ലഭിച്ചെന്നര്‍ത്ഥം. 13,308 അപേക്ഷകളാണ് ഡബ്ലിനില്‍ നിന്ന് ലഭിച്ചത് ഗ്രാന്‍റ് അനുവദിച്ചത് 8,030 അപേക്ഷകള്‍ക്ക് മാത്രമാണ്. ആകെ ലഭിച്ച അപേക്ഷകളുടെ 60.3  ശതമാനം മാത്രമാണിത്. വിവിധ കൗണ്ടികളില്‍ നിന്നുള്ളവരുടെ ഗ്രാന്‍റ് അപേക്ഷ അനുവദിക്കുന്നതില്‍ അസമത്വം ഉണ്ട്. അതേ സമയം തന്നെ അപേക്ഷകള്‍ കൂടുന്നത് അര്‍ഹരല്ലാത്ത പലരും ഗ്രാന്‍റിന് അപേക്ഷിക്കുന്നതാണെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. കൂറെ കൂടി വ്യക്തമായ ചിത്രം ലഭിക്കണമെങ്കില്‍ ഓരോ കൗണ്ടില്‍ നിന്നും എത്രപേര്‍ വീതം ബിരദ തല കോഴ്സിന് അപേക്ഷിക്കുന്നുണ്ടെന്നും എത്ര പേര്‍ക്ക് ഗ്രാന്‍റ് ലഭിക്കുന്നുണ്ടെന്നും പരിശോധിക്കുന്നതാണെന്ന് വ്യക്തമാക്കുന്നവരും ഉണ്ട്.

ഇത് പ്രകാരമാണ്.  ലോങ് ഫോര്‍ഡിലെ ആകെ ബിരുദ അപേക്ഷകരില്‍  71.5  ശതമാനം പേര്‍ക്കും ഗ്രാന്‍റ് ലഭിക്കുന്നത് ചൂണ്ടികാണിക്കുന്നത്. ഡബ്ലിനില്‍ 45.6 ശതമാനം പേര്‍ക്കാണ് അനുമതി ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആകെ ബിരു അപേക്ഷകരില്‍ 64.4  ശതമാനം പേര്‍ക്കും ഗ്രാന്‍റ് അപേക്ഷകളില്‍ അനുകൂല തീരുമാനമുണ്ടായിരുന്നു. തൊട്ട് മുന്‍ വര്‍ഷമിത്  57.9ശതമാനം മാത്രമായിരുന്നു. ഓരോവര്‍ഷം തോറും വരുമാനം കുറയുന്നത് മൂലം കൂടുതല്‍ പേര്‍ അര്‍ഹത നേടുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

Share this news

Leave a Reply

%d bloggers like this: