ക്‌ളാര്‍ക്കിന് പിന്നാലെ ക്രിസ് റോജേഴ്‌സനും ടെസ്റ്റിനോടു വിടപറയുന്നു

 

ഓവല്‍: ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ക്രിസ് റോജേഴ്‌സ് ടെസ്റ്റ് ക്രിക്കറ്റിനോടു വിടപറയുന്നു. ആഷസ് പരമ്പരയിലെ അവസാന മത്സരത്തോടെ 37കാരനായ റോജേഴ്‌സ് പഞ്ചദിന മത്സരങ്ങളില്‍നിന്നു വിട പറയും. ഓവലിലെ തന്റെ അഞ്ചാമത്തെ ടെസ്റ്റ്, രാജ്യത്തിനായി വെള്ളക്കുപ്പായത്തിലുള്ള അവസാന മത്സരമായിരിക്കുമെന്നു റോജേഴ്‌സ് സ്ഥിരീകരിച്ചു.

എനിക്കറിയാം ഇതാം ശരിയായ സമയം, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ കുറച്ച് മാറ്റങ്ങള്‍ വരേണ്ട സമയം ആയിരിക്കുന്നു, കുറച്ച് പുതിയ മുഖങ്ങള്‍ ടീമിന് അത്യാവശ്യമാണ്’ വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് റോജേഴ്‌സ് പറഞ്ഞു. തനിക്ക് അവിശ്വസനീയവും ആസ്വാദ്യകരവുമായ ധാരാളം അനുഭവങ്ങള്‍ ഓസീസ് ക്രിക്കറ്റില്‍ നിന്നും അനുഭവിക്കാനായെന്നും എല്ലാത്തിനും ഒരു അവസാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോജേഴ്‌സ് 25 ടെസ്റ്റുകളിലാണ് ഓസീസിനായി പാഡണിഞ്ഞിട്ടുള്ളത്. ഇന്ത്യക്കെതിരെ 2008ല്‍ ആണ് റോജേഴ്‌സിന്റെ ടെസ്റ്റിലെ അരങ്ങേറ്റം. എന്നാല്‍, ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട അദ്ദേഹം ടീമിനു പുറത്തായി. പിന്നീട് അഞ്ചു വര്‍ഷത്തിനു ശേഷം 2013ലാണ് ഓസീസ് കുപ്പായം റോജേഴ്‌സിനു തിരികെ ലഭിക്കുന്നത്. അപ്പോഴേക്കും 35 വയസായ റോജേഴ്‌സിനു നല്ലപ്രായം കടന്നുപോയിരുന്നു. ആഷസ് പരമ്പരയില്‍ ഓപ്പണറായിട്ടായിരുന്നു മടങ്ങിവരവ്. ഈ പരമ്പരയില്‍ കന്നിസെഞ്ചുറിയും നേടി. ഈ വര്‍ഷം മികച്ച ഫോമിലായിരുന്ന റോജേഴ്‌സ് ടെസ്റ്റില്‍ തുടര്‍ച്ചയായ ഏഴു അര്‍ധസെഞ്ചുറികളെന്ന റിക്കാര്‍ഡും തിരുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: