സൗജന്യ ജിപി കെയറിനായി രജിസ്റ്റര്‍ ചെയ്ത് 1.6 ലക്ഷം കുട്ടികള്‍

 

ഡബ്ലിന്‍: ആറുവയസില്‍ താഴെയുള്ളവര്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ എണ്ണം 163,000 കവിഞ്ഞു. 92 ശതമാനം ജിപിമാരും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കുട്ടികളുടെ ആരോഗ്യം, രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം തുടങ്ങിയവയ്ക്കാണ് പദ്ധതി മുന്‍തൂക്കം നല്‍കുന്നത്. ഇതില്‍ കുട്ടികള്‍ക്ക് രണ്ടു വയസിലും അഞ്ചുവയസിലും ആസ്മയുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തും. അതേസമയം 70 വയസിനു മുകളിലുള്ള 23,000 മുതിര്‍ന്ന പൗരന്‍മാര്‍ ഫ്രീ ജിപി കെയറിനായി ഒപ്പിട്ടുനല്‍കി. മെഡിക്കല്‍ കാര്‍ഡുള്ളവര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്യാത്തവരെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണെന്നും രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് അസുഖമുണ്ടായാല്‍ ജിപി സേവനം ആവശ്യമായി വരുമെന്നും കുട്ടികള്‍ക്ക് ഏറ്റവും നല്ല രീതിയില്‍ ഫണ്ട് ചെയ്യുന്ന ഈ പദ്ധതിയെ പത്തില്‍ ഒമ്പതു ജിപിമാരും അനുകൂലിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കരാറില്‍ ഒ്പ്പിടാത്ത ജിപിമാര്‍ക്ക് എച്ച്എസ്ഇയുടെ നാഷണല്‍ കോണ്‍ട്രാക്ട് ഓഫീസുകളുമായി ബന്ധപ്പെടാമെന്നും വരേദാകര്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: