‘മൈന്‍ഡ്’ ഓണാഘോഷപരിപാടി ഓഗസറ്റ് 22ന്

ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ ‘മൈന്‍ഡ്’ ഓണാഘോഷപരിപാടി ഓഗസ്റ്റ് 22നു (ശനി) നടക്കും. ഡബ്‌ളിന്‍ ഗ്രിഫിത്ത് അവന്യു സ്‌കള്‍മുറേയ് നാഷണല്‍ ബോയ്‌സ് സ്‌കൂളില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന പരിപാടി രാത്രി ഏഴു വരെ നീണ്ടു നില്‍ക്കും.രാവിലെ 10 മുതല്‍ 12 വരെ വടംവലി, മ്യൂസിക്കല്‍ ചെയര്‍, ഓണസദ്യ എന്നിവ നടക്കും. ഡബ്‌ളിന്‍ സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി ഡബ്‌ളിന്‍ ഡെപ്യൂട്ടി മേയര്‍ കീറോന്‍പെറി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് സമ്മാനവിതരണം, തുടര്‍ന്ന് സോള്‍ ബീറ്റ്‌സിന്റെ ഗാനമേള എന്നിവ നടക്കുമെന്ന് മൈന്‍ഡ് സെക്രട്ടറി മാത്യൂസ് തൈയില്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്:
ജോസ് പോളി 0872644351
റൂബിന്‍ പടിപ്പുരയില്‍ 0894767974

Share this news

Leave a Reply

%d bloggers like this: