പ്രവാസികള്‍ക്ക് താമസിക്കാന്‍ ഏറ്റവും മോശമായ രാജ്യങ്ങളില്‍ ഇന്ത്യ, അയര്‍ലന്‍ഡിന് 40-ാം സ്ഥാനം

 

പ്രവാസികള്‍ക്ക് താമസിക്കാന്‍ ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും. ലോകത്തെ മികച്ച 64 രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയ്ക്ക് അന്‍പത്തി അഞ്ചാം സഥാനമാണ് ഉളളത്. അയര്‍ലന്‍ഡ് 40 -ാം സ്ഥാനത്താണ്. ഇന്റര്‍നാഷന്‍സ് എന്ന നെറ്റ് വര്‍ക്കിങ്് വെബ്‌സൈറ്റ് നടത്തിയ ‘എക്‌സ്പാറ്റ് ഇന്‍സൈഡര്‍ 2015’ സര്‍വേയിലാണ് ഇക്കാര്യം ഉളളത്.

ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറാണ് പ്രവാസികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ പറ്റിയ ഏറ്റവും മികച്ച രാജ്യം. മെക്‌സിക്കോ, മാല്‍ട്ടാ, സിംഗപ്പൂര്‍, ലക്‌സംബര്‍ഗ്, ന്യൂസിലന്‍ഡ്, തായ്‌ലന്‍ഡ്, പനാമ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ മറ്റ് മികച്ച പ്രവാസി സൗഹൃദ രാജ്യങ്ങള്‍.

അറബ് രാജ്യങ്ങളുടെ സ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. കുവൈത്താണ് പ്രവാസി സൗഹൃദത്തില്‍ ഏറ്റവും പിറകിലുളളത്. അറുപത്തി നാലാം സ്ഥാനമാണ് കുവെത്തിനുളളത്. സൗദി അറേബ്യക്ക് 61ഉം ഖത്തറിന് 54ലും ഒമാന് 24ലും യുഎഇയ്ക്ക് 19ാം സ്ഥാനവുമാണ് ഉളളത്.

പ്രവാസികള്‍ക്ക് ജീവിക്കാനുളള സാഹചര്യം, ജോലി സുരക്ഷിതത്വം, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുളള സൗകര്യം, ജോബ് ക്വാളിറ്റി തുടങ്ങിയവ ഒന്‍പത് മാനദണ്ഡങ്ങളാണ് സര്‍വ്വെ തയ്യാറാക്കുന്നതിന് തെരഞ്ഞെടുത്തത്.

Share this news

Leave a Reply

%d bloggers like this: