ലുവാസ് ക്രോസ് സിറ്റി പണികള്‍…എലികള്‍ ഡബ്ലിന്‍ മേഖലയില്‍ തലവേദനയാകുന്നു

ഡബ്ലിന്‍: ലുവാസ് ക്രോസ് സിറ്റി ട്രാക്ക് നിര്‍മ്മാണം മൂലം ഡബ്ലിന്‍ സിറ്റിയില്‍ എലികള്‍ തലവേദനയാകുന്നു.  സിറ്റി സെന്‍റര്‍മേഖലയില്‍ എലികളുടെ വര്‍ധന വന്‍ തോതിലാണ്. വടക്കന്‍ ഡബ്ലിന്‍ ,ഫിബ്സ് ബോറോ എന്നിവിടങ്ങളില്‍ വീടുകളുടെ ഫ്ലോര്‍ബോര്‍ഡിന് താഴെയും മറ്റുമായി എലി കരളുന്ന ശബ്ദവും പരക്കം പായുന്നതും കേള്‍ക്കാന്‍ കഴിയുന്നതായി താമസക്കാര്‍ വ്യക്തമാക്കുന്നുണ്ട്. വീട്ടില്‍ നിന്ന് 20 എലിയെ വരെ പിടിച്ചതായും ചില വീട്ടുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. വടക്കന്‍ മേഖലയില്‍ നിന്നുള്ള Domhnall Sweeney  പറയുന്നത് കഴിഞ്ഞ ഒമ്പത് മാസമായി എലികളുടെ ഉപദ്രവം അനുഭവിക്കുന്നതായാണ്.

ക്രിസ്തുമസ് മുതല്‍ സ്ഥിതി ഇതാണ്. ലുവാസിന് വേണ്ടി റോഡ് പണികള്‍ ആരംഭിച്ചത് ഇക്കാലത്താണ്. എലികളുടെ ശല്യം മൂലം സഹായം തേടി ഫോണ്‍കോളുകല്‍ 200 ശതമാനം വരെ വര്‍ധന ഉണ്ടായിരിക്കുന്നതായാണ് പെസ്റ്റ് കണ്‍ട്രോള്‍ കമ്പനികള്‍ വ്യക്തമാക്കുന്നത്.  ലുവാസ് ജോലിക്കാര്‍ക്ക് എട്ട് തവണയാണ് രോഗകാരികളായ ജീവികളില്‍ നിന്ന് ചികിത്സയ്ക്കായി സെസഷന്‍സ് നടത്തിയിരിക്കുന്നത്. മൂന്ന് വീടുകള്‍ വീതമെങ്കിലും എലികലുടെ ആക്രമണത്തിന് വിധേയമാകുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത് താസമക്കാരിലൊരാളും വ്യക്തമാക്കുന്നു.

ലുവാസിന് ഇക്കാര്യത്തില്‍ പരാതി കിട്ടുന്നുണ്ടെന്നും നടപടി എടുക്കുമെന്നും കമ്പനി വക്താവ് പറയുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: