ലിമെറിക്ക് ധ്യാനത്തില്‍ അത്ഭുതമായി ഐറിഷ് സ്ത്രീയുടെ രോഗ ശാന്തി

ഡബ്ലിന്‍: ലിമെറിക്ക് ധ്യാനത്തില്‍ അത്ഭുതമായി ഐറിഷ് സ്ത്രീയുടെ രോഗ ശാന്തി. ബ്ര. സാബുവിന്‍റെ പ്രാര്‍ത്ഥനയ്ക്കിടെയാണ് 47 കാരിയ്ക്ക് രോഗ ശാന്തിയുണ്ടായത് . കഴിഞ്ഞ 25 വര്‍ഷമായി ഇവര്‍ വാതം മൂലം കൈപൊക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. സ്ത്രീക്ക് വേണ്ടിയുള്ള ബ്ര. സാബുവിന്‍റെ പ്രാര്‍ത്ഥനയ്ക്കിടെ ഇവര്‍ കൈ ഉയര്‍ത്തിയത് അത്ഭുതമായി മാറി.  1400 മുതിര്‍ന്നവരും 400 കുട്ടികളുമാണ് റിട്രീട്ടില്‍ പങ്കെടുത്തത്.

ലിമറിക്കില്‍ സംഘടിപ്പിച്ച  ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീം നേതൃത്വം നല്കിയ ധ്യാനത്തില്‍ മൂന്ന് ദിവസവുമായി ആയിരങ്ങളാണ് പങ്കെടുത്തത്. സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍,ഡബ്ലിന്‍ സീറോ മലബാര്‍ സഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഫാ,ജോസ് ഭരണികുളങ്ങര തുടങ്ങിയ വൈദീകര്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.

ദൈവസ്വരം തിരിച്ചറിയാനുള്ള വിവേകം സഭാ വിശ്വാസികള്‍ക്ക് ഉണ്ടാവണമെന്ന് ഫാ.സേവ്യര്‍ഖാന്‍ പറഞ്ഞു.സഭയുടെ അപ്പസ്‌തോലികനേതൃത്വത്തെ അംഗീകരിക്കാനുള്ള വിധേയത്വമാണ് വിശ്വാസിയുടെ സഭാപരമായ ജീവിതത്തിന്റെ അടിസ്ഥാനമെന്നും ചൂണ്ടി കാട്ടി..പരിശുദ്ധാത്മാവിന്റെ സന്ദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഏതു പ്രതിസന്ധികളെയും അതിജീവിക്കാന്‍ ആവുമെന്നും ഫാ. സേവ്യര്‍ഖാന്‍ ഓര്‍മ്മപ്പെടുത്തി. വെള്ളിയാഴ്ച്ച തുടങ്ങിയ ധ്യാനം മൂന്ന് ദിവസമാണ് നീണ്ട് നിന്നിരുന്നത്. കുട്ടികള്‍ക്കായി യു കെയിലെ സെഹിയോന്‍ മിനിസ്ട്രി ഒരുക്കിയ പ്രത്യേക ധ്യാനവും ഉണ്ടായിരുന്നു.

 

Share this news

Leave a Reply

%d bloggers like this: