ലിമെറിക്കില്‍ ഇന്ന് മാതാവിന്‍റെ പെരുന്നാള്‍ ഘോഷയാത്ര…മലയാളികളുള്‍പ്പടെയുള്ള വിശ്വാസികള്‍ പങ്കെടുക്കും

ഡബ്ലിന്‍: ലിമെറിക്കില്‍ ഇന്ന് മാതാവിന്‍റെ പെരുന്നാള്‍…ആത്മഹത്യ ചെയ്തവര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രാര്‍ത്ഥനകളുമായി മലയാളികളടക്കമുള്ള വിശ്വാസി സമൂഹം ഘോഷയാത്ര നടത്തുന്നു. ഐക്യത്തിന്‍റെയും നന്മയുടേയും ഭാവന വിളിച്ചോതികൊണ്ട് ഒത്തൊരുമയോടെ എല്ലാവരും ഘോഷയാത്രയില്‍പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  മനസിലാക്കപ്പെടുന്നതിനും സമാധാനത്തിനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കാനുള്ള അവസരംകൂടിയാണിത്.

വിശുദ്ധ കന്യാമറിയത്തിന്‍റെ പേരില്‍‍ പ്രത്യേക പ്രാര്‍ത്ഥന ഏഴ് മണിക്ക് സെന്‍റ് ജോണ്‍സ് കത്തീഡ്രലില്‍ നടക്കുന്നുണ്ട്. ബിഷപ്പ് BRENDAN LEAHY യും ആഘോഷങ്ങളില്‍ പങ്ക് ചേരുന്നുണ്ട്. കോര്‍ബറ്റ് സൂയീസൈഡ് പ്രിവെന്‍ഷന്‍ പട്രോളും പരിപാടികള്‍ക്കെത്തുന്നുണ്ട്. സംഘം ചേര്‍ന്നശേഷം Thomond പാലത്തിലേക്ക് ഘോഷയാത്ര നീങ്ങും. മെഴുകുതിരി വെളിച്ചവുമായി Monks of Moyross ഘോഷയാത്ര നയിക്കും. തുടര്‍ന്ന് പാലത്തിലെത്തി ആത്മഹത്യ ചെയ്തവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഒരുമിനിട്ട് മൗനാചരണം നടക്കും.

ഇവിടെ നിന്ന് Arthur’s Quay parkലേക്ക് സംഘം നീങ്ങും. ഇവടെ വെച്ച്  പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും മൗനപ്രാര്‍ത്ഥന നടത്തും. ഘോഷയാത്രയില്‍ അടിയുറച്ച വിശ്വാസികള്‍ നിരവധിയെത്തുമെന്നും തുറന്ന മനസോടെ പങ്കെടുക്കുന്നത് പ്രാര്‍ത്ഥനയുടെ ഊര്‍ജ്ജത്തെ അനുഭവപ്പെടുത്തുമെന്നും കരുതുന്നതായും സംഘാടര്‍ പറഞ്ഞു.

മെഴുകുതിരികള്‍ പങ്കെടുക്കാനെത്തുന്നവര്‍ സ്വയം കരുതിയിരിക്കണം. നോക്ക് ഷ്രിന്‍ഷോപ്പിലും, അഗസ്റ്റീനിയന്‍ ചര്‍ച്ചിലും മെഴുകുതിരികള്‍ ലഭ്യമാകും.

Share this news

Leave a Reply

%d bloggers like this: