ബിഹാറില്‍ അഞ്ചു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്

 

പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 12നു തുടങ്ങും. 16, 28, നവംബര്‍ ഒന്ന്, അഞ്ച്, തീയതികളിലാണു തെരഞ്ഞെടുപ്പ്. നവംബര്‍ എട്ടിനു ഫലപ്രഖ്യാപനം നടത്തും.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നുവെന്നും വിജ്ഞാപനം സെപ്റ്റംബര്‍ 16നു നിലവില്‍ വരുമെന്നും കമ്മീഷന്‍ അറിയിച്ചു. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബിഹാറിലെ മേഖലകളില്‍ പ്രത്യേക സുരക്ഷ തെരഞ്ഞെടുപ്പിനു ഒരുക്കുമെന്നു കമ്മീഷന്‍ അറിയിച്ചു. 6.08 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്തെ 243 മണ്ഡലങ്ങളിലും ഫോട്ടോ പതിച്ച വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പു നടത്തുക.

ഒന്നാം ഘട്ടത്തില്‍ (ഒക്‌ടോബര്‍ 12) 49 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തില്‍ (ഒക്‌ടോബര്‍ 16) 32 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പു നടക്കും. ഒക്‌ടോബര്‍ 28നു നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പ് 50 മണ്ഡലങ്ങളിലേക്കാണ്. 55 മണ്ഡലങ്ങളിലേക്കു നാലാം ഘട്ടവും (നവംബര്‍ 1) 57 മണ്ഡലങ്ങളിലേക്ക് അവസാന ഘട്ടവും (നവംബര്‍ 5) തെരഞ്ഞെടുപ്പു നടക്കും.

Share this news

Leave a Reply

%d bloggers like this: