നിറവും മണവും രുചിയുമുള്ള സ്റ്റാംപുകളുമായി അന്‍ പോസ്റ്റ് !

‍‍‍‍ഡബ്ലിന്‍:  സ്റ്റാംപിന് പുറകില്‍ ഓട്ടിക്കുന്നതിന് മുമ്പ്  നാവ് കൊണ്ട് നനക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍.. പശയുടെ രസം ഇഷ്ടമുള്ളവരും ചിലര് കാണും. ചിലപ്പോള്‍ തമാശയ്ക്കും ഒന്ന് രുചിച്ച് നേക്കിയിരിക്കാം..എന്തായാലും അത്തരക്കാര്‍ക്ക് അന്‍പോസ്റ്റിന്‍റെ വക ഒരു സന്തോഷ വാര്‍ത്തയുണ്ട്.  അന്‍പോസ്റ്റിന്‍റെ ഏറ്റവും പുതിയ സെറ്റ് സ്റ്റാംപുകള്‍ അഞ്ച് ഇന്ദ്രിയാനൂഭൂതികള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.  ഇന്ദ്രിയാനുഭൂതികളുടെ ചിത്രീകരണത്തോടെയാണ് സ്റ്റാംപ് പുറത്തിറങ്ങുന്നത്. ചിത്രീകരണം മാത്രമാണെന്ന് കരുതരുത് അഞ്ച് അനുഭൂതികളും നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് സ്റ്റാംപുകളിലെ സാങ്കേതിക വിദ്യ.

ഓരോ സ്റ്റാംപും ഓരോ  ഇന്ദ്രിയാനൂഭൂതിയെ ജനിപ്പിക്കുമെന്ന് ചുരുക്കം. 70 സെന്‍റിന്‍റെ സ്റ്റാംപ് സ്റ്റോബറിയുടെ രുചിയുള്ള പശയുള്ളതാണ്. ഇത് നാവില്‍ നനക്കുമ്പോള്‍ സ്ട്രോബറിയുടെ രുചി അനുഭവപ്പെടും. 1.50 യൂറോ വില വരുന്ന സ്റ്റാംപാകട്ടെ തെര്‍മോക്രോമിക് മഷി ഉപയോഗിച്ചുള്ളതാണ്. സ്പര്‍ശിക്കുന്ന സമയത്ത് നിറം മാറുന്നതാണ് സ്റ്റാംപിന്‍റെ പ്രത്യേകത. ഐ ഗ്രാഫിക് ഉപയോഗിച്ചുള്ള സ്റ്റാംപിന് വില 1.25 യൂറോയാണ്. ഇത് ചില സമയത്ത് സുതാര്യമായിരിക്കും. ചെവിയുടെ ചിത്രമുള്ള സ്റ്റാംപില്‍ ഉരക്കുമ്പോള്‍ ശബ്ദമുണ്ടാകുന്നതിനായി ചെറിയ കണികകളുണ്ടായിരിക്കുന്നതാണ്. 1.70 യൂറോയായിരിക്കും വില. പുതിന ഇലയുടെ മണമുള്ളതാണ് 2.80 യൂറോ വിലയുള്ള സ്റ്റാംപ്.

ഓരോ സ്റ്റാംപും സിഇഇ ആപ്ലിക്കേഷന്‍ വഴി സ്മാര്‍ട്ട് ഫോണില്‍ സ്കാന്‍ ചെയ്യാവുന്നതാണ്. ഇതിലൂടെ സ്റ്റാംപുകളിലെ സവിശേഷ പ്രകടമാക്കുന്ന വീഡിയോ കാണാനാകും. ഡബ്ലിന്‍ കമ്പനിയായ സിങ്ക് ഡിസൈന്‍ ആണ് സ്റ്റാംപ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒറ്റയ്ക്കും 16 എണ്ണത്തിന്‍റെ ഷീറ്റായും സ്റ്റാംപുകള്‍ ലഭ്യമാകും. irishstamps.ie നിന്ന് ഓണ്‍ലൈന്‍ ആയും ലഭിക്കും. സാങ്കേതിക വിദ്യയും പുതുമകളുമാണ് ഇന്നത്തെ കാലത്ത് റീട്ടെയിലിന്‍റെയും മെയിലുകളുടെയും ഹൃദയമെന്ന് അന്‍ പോസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഡോണല്‍ കോണല്‍ അഭിപ്രായപ്പെട്ടു. സാധ്യമായ മേഖലയിലെല്ലാം പുതുമകള്‍ പരീക്ഷിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: