രക്തസമ്മര്‍ദ്ദവും പ്രമേഹവും പുകവലിയും ഇന്ത്യയില്‍ ജീവനെടുക്കുന്നതില്‍ മുന്നില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആളെ കൊല്ലുന്നത് രക്തസമ്മര്‍ദ്ദവും പ്രമേഹവും പുകവലിയും മലിനീകരണവുമാണെന്ന് റിപ്പോര്‍ട്ട്. പോഷകക്കുറവ്, ഉഷ്ണമേഖലാ രോഗങ്ങളെ അപേക്ഷിച്ച് ഇവ മൂലം മരിക്കുന്നവരുടെ എണ്ണം കൂടുതലാണെന്ന് ഒരു പഠനം തെളിയിക്കുന്നു. ഒരു ദശകമായി ഇത്തരം ശാരീരികാവസ്ഥ മൂലമുള്ള മരണം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1990 നും 2013 നും ഇടയില്‍ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും മൂലം മരണമടയുന്നവരുടെ എണ്ണം ഇരട്ടിയായി. 1990 ല്‍ ബിപി മൂലം രേഖപ്പെടുത്തപ്പെട്ട മരണം 76 ലക്ഷമായിരുന്നു. 2013 ല്‍ ഈ കാരണത്താലുള്ള മരണം 106 ശതമാനമായിട്ടാണ് കൂടിയത്. ഈ കാലയളവില്‍ മലിനീ കരണം 60 ശതമാനമാണ് വര്‍ദ്ധിച്ചു. മദ്യപാനം മൂലമുള്ള മരണം 97 ശതമാനം കൂടി. 1990 ല്‍ പോഷകാഹാരക്കുറവ് മൂലം മരണം രേഖപ്പെടുത്തിയത് 8.97 ലക്ഷമായിരുന്നു.

ബിപി, പ്രമേഹം, വീടിനുള്ളിലെ മലിനീകരണം എന്നിവയെല്ലാം കൂടി 3.3 ദശലക്ഷം മരണമാണ് 2013 ല്‍ മാത്രം രേഖപ്പെടുത്തപ്പെട്ടത്. ഇന്ത്യയിലെ മറ്റ് കൊലയാളികള്‍ മലിനജലവും പുകയില ഉല്‍പ്പന്നങ്ങള്‍ വഴിയുള്ളതുമാണ്.

Share this news

Leave a Reply

%d bloggers like this: