മധ്യപ്രദേശില്‍ വന്‍ സ്‌ഫോടനം: 89 പേര്‍ കൊല്ലപ്പെട്ടു

 

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ ഒരു കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 89 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പെടല്‍വാഡ് പട്ടണത്തില്‍ ശനിയാഴ്ച രാവിലെ ഒന്‍പതോടെയാണ് സ്‌ഫോടനം നടന്നത്. ഗ്യാസ് സിലണ്ടര്‍ പൊട്ടിതെറിച്ചാണ് അപകടം നടന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. മൂന്നു കെട്ടിടങ്ങളിലായാണ് അപകടം നടന്നത്. സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് അപകടം നടന്നതെന്നു സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പോലീസ് എ.ആര്‍. ഖാന്‍ അറിയിച്ചു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 300 കിലോമീറ്റര്‍ മാറിയാണ് ജബുവ സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയെന്ന് ആഭ്യന്തരവകുപ്പു മന്ത്രി ബാബുലാല്‍ ഗൗര്‍ അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടേയും സഹായം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: