ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സില്‍ നിന്നു മാറ്റി, കടുത്ത അതൃപ്തിയറിയിച്ച് ജേക്കബ് തോമസ്

 

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്നു ജേക്കബ് തോമസിനെ സ്ഥലംമാറ്റി. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണു സ്ഥലംമാറ്റം. ന്ത്രിസഭായോഗത്തിലാണു തീരുമാനം. എഡിജിപി അനില്‍ കാന്തിനാണ് ഇനി ഫയര്‍ഫോഴ്‌സിന്റെ ചുമതല.

അതേസമയം ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്നും സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ ജേക്കബ് തോമസ് ഐപിഎസിനു കടുത്ത പ്രതിഷേധം. രേഖപ്പെടുത്തി. തന്നെ എഡിജിപിയായി തരംതാഴ്ത്തിയതിനു തുല്യമാണ് സര്‍ക്കാര്‍ നടപടിയെന്നും പാറ്റൂര്‍ ഭൂമിയിടപാട് ഉള്‍പ്പടെയുള്ള കേസുകളിലെ നിയമപരമായ നടപടികളുടെ പേരിലാണ് സ്ഥലം മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജേക്കബ് തോമസിനെ ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്നും പോലീസ് ഹൗസിംഗ് കണ്‍ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡി സ്ഥാനത്തേക്ക് മാറ്റിയത്. അടുത്തിടെയായിരുന്നു അദ്ദേഹം വിജിലന്‍സ് എഡിജിപി സ്ഥാനത്തു നിന്നും ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തേയ്ക്ക് എത്തിയിരുന്നത്. ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തെത്തിയ ജേക്കബ് തോമസ് സ്വീകരിച്ച ചില നിര്‍ണായക തീരുമാനങ്ങളാണ് സ്ഥാനം മാറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അഗ്നിശമന സേനയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇതു പാലിക്കാതെ കെട്ടിടങ്ങള്‍ നിര്‍മിച്ചവര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജേക്കബ് തോമസിന്റെ നിലപാടിനെതിരേ മുസ്‌ലിം ലീഗ് ആദ്യം തന്നെ അതൃപ്തിയുമായി രംഗത്തെത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ലീഗ് മന്ത്രിമാരുമാണ് ജേക്കബ് തോമസിനെ മാറ്റണമെന്ന് മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: