പുതിയ കരാര്‍ തൊഴിലാളി യൂണിയനുകള്‍ പിന്തുണച്ചില്ലെങ്കില്‍ അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നഷ്ടമാകും

 

ഡബ്ലിന്‍: അടുത്തവര്‍ഷത്തോടെ പുനസ്ഥാപിക്കാന്‍ സാധ്യതയുള്ള സൂപ്പര്‍വിഷന്‍, സബ്സ്റ്റിറ്റിയൂഷന്‍ ആനുകൂല്യങ്ങള്‍ അടക്കമുള്ള ശമ്പള വര്‍ധന അധ്യാപകര്‍ക്കു നഷ്ടമാകാന്‍ സാധ്യത. പുതിയ ലാന്‍സ്്‌ഡോണ്‍ റോഡ് എഗ്രീമെന്റിനു പിന്തുണ നല്‍കാന്‍ യൂണിയനുകള്‍ തയാറാകാതിരുന്നാലാണ് വര്‍ധന ലഭ്യമാകാതിരിക്കുക.

സെക്കന്‍ഡ് ലെവല്‍ അധ്യാപകര്‍ക്ക് ഏകദേശം 800 യൂറോയുടെ വര്‍ധനയാണ് നഷ്ടമാകുക. ടിയുഐ, എഎസ്ടിഐ തുടങ്ങിയ യൂണിയനുകള്‍ കരാറിനെ എതിര്‍ക്കുകയും കരാറിനെ അനുകൂലിക്കുന്നവരെ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുന്നത് നിര്‍ത്തിവെക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പും പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പും പ്രഖ്യാപിച്ചിരിക്കുന്നത്. സെക്കന്‍ഡ് ലെവല്‍ അധ്യാപകര്‍ക്കുള്ള ശമ്പള വര്‍ധന മരവിപ്പിച്ചാല്‍ െ്രെപമറി, സെക്കന്‍ഡറി അധ്യാപകര്‍ക്ക് നല്‍കിവരുന്ന സാധാരണ ശമ്പള സ്‌കെയിലില്‍ വലിയ അന്തരമുണ്ടാകും. െ്രെപമറി സ്‌കൂള്‍ അധ്യാപകര്‍ ലാന്‍സ്‌ഡോണ്‍ റോഡ് കരാര്‍ അംഗീകരിച്ച് സൂപ്പര്‍വിഷന്‍, സബ്സ്റ്റിറ്റിയൂഷന്‍ പെയ്‌മെന്റുകള്‍ അടുത്തവര്‍ഷത്തോടെ പുനസ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: