‘Ireland’s Biggest Coffee Morning 2015’ നെ വരവേറ്റ് ആയിരങ്ങള്‍

 

ഡബ്ലിന്‍: രാജ്യമൊട്ടാകെ ഇന്ന് ‘Ireland’s Biggest Coffee Morning 2015’ നടക്കുകയാണ്. Irish Hospice Foundation ലേക്ക് ഫണ്ട് ശേഖരിക്കുന്നതിനാണ് കോഫീ മോണിംഗ് നടത്തുന്നത്. 23 വര്‍ഷം മുമ്പ് ആരംഭിച്ച കോഫീ മോണിംഗിലൂടെ ഇതുവരെ 16 മില്യണ്‍ കപ്പിലധികം കോഫി വിതരണം ചെയ്തിട്ടുണ്ട്. വര്‍ഷം തോറും നടത്തി വരുന്ന ഈ ഫണ്ട് റൈസിംഗ് പ്രോഗ്രാമില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.

പൊതുജനങ്ങളോട് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു കപ്പ് ചായ നല്‍കി 2 യൂറോ സംഭാവനയായി വാങ്ങാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതുവരെ 16 മില്യണ്‍ ചായ നല്‍കി 30 മില്യണ്‍ യൂറോ ശേഖരിച്ചിട്ടുണ്ടെന്ന് Bewley’s ബ്രാന്‍ഡ് മാനേജര്‍ മാര്‍ക്ക് സന്‍ഡര്‍ പറഞ്ഞു. Hospice സര്‍വീസിന് സര്‍ക്കാര്‍ ധനസഹായം കുറവായതിനാല്‍ ഇനിയും ഫണ്ട് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: